തീയതി:12-08-2024 തിങ്കൾ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കര്‍ക്കടകം
തിഥി: ശുക്ല സപ്‌തമി
നക്ഷത്രം: ചോതി
അമൃതകാലം: 02:02 PM മുതല്‍ 03:36 PM വരെ
ദുർമുഹൂർത്തം: 06:15 PM മുതല്‍ 07:50 PM വരെ
രാഹുകാലം: 12:38 PM മുതല്‍ 01:26 PM & 03:02 PM മുതല്‍ 03:50 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:43 PM
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാധാരണ ദിവസമായിരിക്കും. നിങ്ങൾക്ക് കുടുംബവുമൊത്ത് സന്തോഷിക്കാൻ കഴിയും. നിങ്ങൾ പ്രശ്‌നത്തിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികപരമായി, ഇന്ന് നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനമല്ല. സാമ്പത്തികലാഭം നിങ്ങൾക്ക് ലഭിക്കാൻ സാധ്യത ഇല്ല . ഈ ദിവസം സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഉണ്ടാക്കുന്നതായിരിക്കും.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.
തുലാം:നിങ്ങൾക്ക് ഇന്നത്തെ ദിവസം ഗുണകരമല്ല. എല്ലാക്കാര്യത്തിലും നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. ചിന്തിക്കാതെ സംസാരിച്ചുകൊണ്ട് ആരെയും നിങ്ങൾ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മനോഭാവം പരിശോധിക്കുക.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ ശമ്പളത്തിലോ വരുമാനത്തിലോ ഒരു വര്‍ധനവ് പെട്ടെന്നുതന്നെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ സീനിയേഴ്‌സ് നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തരായിരിക്കും. അങ്ങനെ നിങ്ങളുടെ പങ്കാളിക്കും ഇത് ഒരു നല്ല ദിനം ആയിരിക്കും.
ധനു: ഇന്ന് നിങ്ങളുടെ പണം നിങ്ങൾ നന്നായി കൈകാര്യം ചെയ്യും. നിങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കുകയും നിങ്ങൾ മറ്റുള്ളവരെ സന്തോഷത്തോടെ സഹായിക്കുകയും ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസിനായി യാത്ര ചെയ്യാം. നിങ്ങളുടെ കഴിവുകൊണ്ട് നിങ്ങൾ ബോസിനെ ആകർഷിച്ചത് കാരണം നിങ്ങളുടെ പ്രമോഷന്‍റെ സാധ്യത ഒഴിവാക്കിയിട്ടില്ല.
മകരം: ഇത് നിങ്ങൾക്ക് സാധാരണ ദിവസമായിരിക്കും. എന്നിരുന്നാലും, ബുദ്ധിപരമായ ജോലി ആവശ്യമുള്ള കാര്യങ്ങളിൽ മുൻകൈ എടുക്കേണ്ട സമയമാണിത്. എഴുത്ത്, സാഹിത്യം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന ചില അനാരോഗ്യകരമായ സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.
കുംഭം: നിങ്ങളുടെ മനസ് മുഴുവൻ ഇന്ന് ചിന്തകളാൽ നിറഞ്ഞിരിക്കും. അവ നിങ്ങളെ പൂർണമായും നശിപ്പിക്കും. മറ്റുള്ളവർ നൽകുന്ന പിന്തുണയിൽ നിങ്ങൾ കൂടുതൽ വിവേചനം കാണിക്കണം. നിങ്ങളുടെ ആശങ്കകൾ ഒഴിവാക്കുക. നിങ്ങളുടെ വാക്കുകൾ നിങ്ങൾ തന്നെ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക.
മീനം:ഓരോ ദിവസത്തെയും ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കും. എന്നാൽ, ഗ്രഹങ്ങളുടെ നിർഭാഗ്യകരമായ നില കാരണം നിങ്ങൾക്ക് ഇന്ന് കാര്യങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയില്ല. നിങ്ങൾ ക്ഷമപാലിക്കുകയും, കാര്യങ്ങളെ അവ വരുന്നതുപോലെ കാണാനും, മാറാനും പുരോഗതിയുണ്ടാക്കാനുമുള്ള ശ്രമങ്ങൾ താൽക്കാലികമായി ഒന്ന് നിർത്തി വയ്ക്കുകയും, ചെയ്യേണ്ടതാണ്.
മേടം: ഇന്നത്തെ ദിവസം നിങ്ങൾ പരോപകാരിയായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലായിരിക്കും നിങ്ങൾ ഇഷ്‌ടപ്പെടുക. മറ്റുള്ളവർ കളിയാക്കുമെങ്കിലും നിങ്ങൾക്ക് ഇത് മനസമാധാനവും ആശ്വാസവും തരുന്നതിന് കാരണമാകും. ഇന്നത്തെ സന്തുഷ്‌ടമായ മാനസികാവസ്ഥയിൽ നിന്ന് ഒരുപാട് നല്ല ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ഇടവം:ആശയവിനിമയരംഗത്തോ പൊതുപ്രഭാഷണരംഗത്തോ കഴിവുള്ള ആളാണെങ്കിൽ പ്രേക്ഷകരെ അതിശയിപ്പിക്കും വിധം അത്ഭുതകരമായ പ്രകടനം കാഴ്‌ചവെക്കുന്നതിന് നിങ്ങൾക്ക് സാധിക്കും. പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ പോലും നിങ്ങളുടെ വാക്‌ചാതുരി നിങ്ങളുടെ ശ്രോതാക്കളെ അമ്പരപ്പിക്കുന്നതായിരിക്കും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും നിങ്ങളുടെ ഈ കഴിവ് നിങ്ങളെ സഹായിക്കുന്നതായിരിക്കും.
മിഥുനം: നിങ്ങളുടെ വികാരങ്ങൾ കൂടുതൽ ഉയരാന്‍ അനുവദിക്കരുത്. ഇന്ന് ജലസ്രോതസുകൾ ആയിരിക്കും നിങ്ങൾക്ക് അപകടകരമായി മാറുന്നത്. ആയതിനാൽ ഇന്ന് ജലസ്രോതസുകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും അകന്നു നിൽക്കുക.
കര്‍ക്കടകം: കഠിനാധ്വാനം ചെയ്‌തുണ്ടാക്കിയ നിങ്ങളുടെ പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ജാഗരൂകരായിരിക്കും. ഇന്നും നിങ്ങൾക്ക് പണം സംഭരിക്കാൻ കഴിയും. അതിനുപുറമേ, നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ബാധ്യതയുണ്ടാകാം. നിങ്ങളുടെ പ്രവൃത്തിയുടെ സ്വഭാവത്തിൽ അല്ലെങ്കിൽ സാധ്യതകളിൽ (അല്ലെങ്കിൽ രണ്ടിലും) ചില മാറ്റങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ട്.