കേരളം

kerala

ETV Bharat / bharat

നിങ്ങളെ കാത്തിരിക്കുന്നത് പ്രശസ്‌തിയും അംഗീകാരവും; ഇന്നത്തെ ജ്യോതിഷ ഫലം അറിയാം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS TODAY  രാശിഫലം  ജ്യോതിഷ ഫലം  ASTROLOGY MALAYALAM
Horoscope Predictions Today (ETV Bharat)

By ETV Bharat Kerala Team

Published : Nov 12, 2024, 7:02 AM IST

തീയതി: 12-11-2024 ചൊവ്വ

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം:തുലാം

തിഥി: ശുക്ല ഏകാദശി

നക്ഷത്രം: പൂരുരുട്ടാതി

അമൃതകാലം:12:08 PM മുതല്‍ 01:35 PM വരെ

ദുർമുഹൂർത്തം: 08:42 AM മുതല്‍ 9:30 AM വരെ & 11:54 AM മുതല്‍ 12:42 PM വരെ

രാഹുകാലം: 03:03 PM മുതല്‍ 04:30 PM വരെ

സൂര്യോദയം: 06:18 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: മതപരവും അതുപോലെ തന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധിക്കും. പുണ്യതീർഥാടന സ്ഥലത്തേക്ക് യാത്ര പോകാനുള്ള സാധ്യതയുമുണ്ട്. ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. ജോലിയിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളിന്ന് മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം നിങ്ങളുടെ മക്കള്‍ ആയിരിക്കാനും സാധ്യത കാണുന്നു.

കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല ദിവസമല്ല. മറ്റുളളവരോട് ദേഷ്യപ്പെടുന്നതും വഴക്കിടുന്നതും നിയന്ത്രിക്കുക. അത് ചില പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. കുടുംബത്തിലെ തര്‍ക്കം നിങ്ങളെ ദുഃഖിതനാക്കാം. സാമ്പത്തിക ചെലവുകൾ നിയന്ത്രിക്കുക.

തുലാം:പ്രശസ്‌തിയും അംഗീകാരവും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. വായിൽ വെള്ളമൂറിക്കുന്ന വിഭവങ്ങള്‍ കഴിക്കാനുളള ഭാഗ്യമുണ്ടാകും. ഷോപ്പിങ് നടത്താൻ സാധ്യത കാണുന്നു. ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കാണപ്പെടും.

വൃശ്ചികം:ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെട്ടതായി അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യപുരോഗതി ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവയില്‍ വിജയിക്കാൻ കഴിയും.

ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളുടെ മനസിനെ ആകുലപ്പെടുത്താം. കോപം നിയന്ത്രിക്കുക. ബൗദ്ധികചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലത്. എന്നിരുന്നാലും കലയോടും സാഹിത്യത്തോടും താത്‌പര്യം തോന്നിയേക്കാം.

മകരം:സാധാരണയായി ഉണ്ടാകുന്ന ആവേശവും ഊർജ്ജസ്വലതയും ഇന്ന് ഉണ്ടാവുകയില്ല. മാത്രമല്ല ശാരീരികവും മാനസികവുമായി മെച്ചപ്പെട്ട അവസ്ഥയിലുമായിരിക്കില്ല. ഇതിനു പിന്നിലുള്ള കാരണം കുടുംബത്തിൽ ഉണ്ടായ ആശയസംഘട്ടനങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ പ്രശസ്‌തിയെയോ സാമൂഹിക പദവിയെയോ ഹാനികരമായി ബാധിക്കാനുള്ള ചില സംഭവങ്ങൾ ആയിരിക്കാം. ഇന്നത്തെ ദിവസം പൂർണമായും നിങ്ങള്‍ക്ക് പ്രതികൂലമായി അനുഭവപ്പെടാം.

കുംഭം: ആശങ്കകളെല്ലാം അകന്നു പോയതിനാൽ ഇന്ന് നിങ്ങള്‍ വളരെയധികം ഉല്ലാസവാനും സന്തോഷവാനുമായിരിക്കും. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും ഈ ദിവസത്തെ മനോഹരമാക്കും. യാത്രകൾക്ക് സാധ്യതയുണ്ട്.

മീനം:സാമ്പത്തികചെലവിന്‍റെ കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ ഉണ്ടാകേണ്ടത് ആവശ്യമാണ്. നാവിനെയും ദേഷ്യത്തെയും നിയന്ത്രിക്കുക. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽപ്പെട്ടുഴറുന്നതും ഒഴിവാക്കുക.

മേടം: വളരെ പ്രതീക്ഷയുള്ള ഒരു ദിവസമാണിന്ന്. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യത്തില്‍ പൂര്‍ണമായി മുഴുകും. യഥാർഥ ബന്ധങ്ങളെ പുറംമോടികൊണ്ട്‌ അളക്കാൻ ശ്രമിക്കരുത്‌.

ഇടവം: മനസ് വളരെ പ്രേമാതുരവും ചിന്തകൾ ലളിതവും ആയിരിക്കും. വളരെ പ്രത്യേകതയുള്ള ആരുടെയോ അടുത്തേക്ക്‌ സ്വപ്‌നത്തിൽ ചെന്നെത്തുന്നതായും തോന്നും. വൈകുന്നേരം നിങ്ങളുടെ പങ്കാളിയുടെയോ പ്രേമഭാജനത്തിന്‍റെയോ അടുത്ത് സമയം ചെലവഴിക്കാനാകും.

മിഥുനം: മാനസികമായും ശാരീരികമായും ആശ്വാസം ലഭിക്കും. തൊഴിൽപരമായി അഭിനന്ദനങ്ങൾ ലഭിക്കുന്നതു കൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കും. സഹപ്രവർത്തകര്‍ സഹായിക്കും. ആത്മാഭിമാനം വർധിക്കും.

കര്‍ക്കടകം: എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും. മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ ഭാഗഭാക്കാവുകയും നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ സന്തുഷ്‌ടരായിരിക്കുകയും ചെയ്യും. സ്ഥാനക്കയറ്റത്തിനുളള സാധ്യതകൾ കാണുന്നു. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും വീടിന്‍റെ മോടി കൂട്ടുന്നതിനുള്ള പുതിയ കാര്യങ്ങൾ ചെയ്യാനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details