കേരളം

kerala

ETV Bharat / bharat

ഈ രാശിക്കാർക്ക് ഇന്ന് മികച്ച ദിനം; ഇന്നത്തെ ജ്യോതിഷ ഫലം അറിയാം (ഒക്‌ടോബർ 30 ബുധന്‍ 2024) - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം
Horoscope Predictions Today (ETV Bharat)

By ETV Bharat Kerala Team

Published : Oct 30, 2024, 6:57 AM IST

തീയതി: 30-10-2024 ബുധന്‍

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി:കൃഷ്‌ണ ത്രയോദശി

നക്ഷത്രം:അത്തം

അമൃതകാലം: 01:36 PM മുതല്‍ 03:04 PM വരെ

ദുർമുഹൂർത്തം:11:51 AM മുതല്‍ 12:39 PM വരെ

രാഹുകാലം:12:07 PM മുതല്‍ 01:36 PM വരെ

സൂര്യോദയം: 06:15 AM

സൂര്യാസ്‌തമയം:06:00 PM

ചിങ്ങം:ഇന്ന് നിങ്ങൾക്ക് സാമ്പത്തികപരമായി നല്ല ദിവസമായിരിക്കും. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്കിന്ന് ലഭിക്കും. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക.

വൃശ്ചികം:ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. ജോലിയിൽ മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. അവരുമായി യാത്ര പോകാനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ധനു:ധനുരാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാൻ കഴിയും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് രംഗത്ത് ശോഭിക്കും. ബിസിനസിന്‍റെ ആവശ്യങ്ങൾക്കായി യാത്ര പോകാനും സാധ്യത.

മകരം:വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും ഇന്ന്. കല, സാഹിത്യം തുടങ്ങിയ മേഖലകളിൽ നിങ്ങൾ ഇന്ന് ശോഭിക്കും. ജോലിയിൽ നിങ്ങൾ ഇന്ന് മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്നും നേട്ടമുണ്ടാകും. മതപരവും ആത്‌മീയവുമായ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്കും സാധ്യതയുണ്ട്.

കുംഭം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ശാരീരിക അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

മീനം: ആത്‌മീയതയ്‌ക്കായി നിങ്ങളിന്ന് കൂടുതൽ സമയം കണ്ടെത്തും. മതപരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്‌ച വയ്‌ക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്.

മേടം:ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും‍. സാമ്പത്തിക ഇടപാടിൽ നിന്നും നിങ്ങള്‍ക്ക് ലാഭമുണ്ടാകും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്‌, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില തൃപ്തികരമായിരിക്കും.

ഇടവം: വളരെ ഊർജസ്വലമായ ദിവസമായിരിക്കും ഇന്ന്. വളരെ നല്ലൊരു വാർത്ത നിങ്ങളെ തേടി വന്നേക്കാം. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണയും പ്രോത്സാഹനവും ലഭിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസമായിരിക്കും. കുടുംബവുമായി ഇന്ന് കൂടുതൽ സമയം ചെലവഴിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കര്‍ക്കടകം:നിങ്ങളുടെ ഇന്നത്തെ ശ്രദ്ധ മുഴുവൻ ജോലിയിലായിരിക്കും. സഹപ്രവർത്തകരുടെ പിന്തുണ ജോലിയിൽ വിജയം കൈവരിക്കാൻ സഹായകമാകും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details