കേരളം

kerala

ETV Bharat / bharat

തൊട്ടതെല്ലാം പൊന്നാക്കും ധനുരാശിക്കാര്‍; നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 15 ചൊവ്വ 2024) - HOROSCOPE PREDICTIONS TODAY

ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം.

നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശി ഫലം  Astrology  Horoscope Predictions
Horoscope today (ETV Bharat)

By ETV Bharat Kerala Team

Published : Oct 15, 2024, 7:35 AM IST

തീയതി:15-10-2024 ചൊവ്വ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: ശുക്ല ത്രയോദശി

നക്ഷത്രം: പൂരുട്ടാതി

അമൃതകാലം: 12:09PM മുതല്‍ 01:39PM വരെ

ദുർമുഹൂർത്തം:8:37AM മുതല്‍ 9:25AM വരെയും 11:49AM മുതല്‍ 12:37PM വരെയും

രാഹുകാലം: 03:08PM മുതല്‍ 04:37PM വരെയും

സൂര്യോദയം: 06:13 AM സൂര്യാസ്‌തമയം: 06:06 PM

ചിങ്ങം:ഇന്ന് നിങ്ങള്‍ ഏറെ ഗുണകരമായ ദിവസമായിരിക്കില്ല. അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു.

കന്നി: ചെറിയ കാര്യങ്ങളെ വലുതാക്കി അടുത്ത ബന്ധങ്ങളെ നശിപ്പിക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല.

തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. ജോലി തിരക്കുകളില്‍ നിന്നെല്ലാം ഒരു ഇടവേള എടുക്കാന്‍ സാധ്യതയുണ്ട്. മാനസിക സമ്മര്‍ദം കുറയ്‌ക്കാന്‍ ഒരു യാത്ര നടത്താം. യാത്രകള്‍ നിങ്ങള്‍ക്ക് അറിവും വിജ്ഞാനവും പകരും. ജോലി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഗുണകരമായിരിക്കും ഈ യാത്ര.

വൃശ്ചികം:നിങ്ങള്‍ക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും. ജീവിതത്തില്‍ സന്തോഷം കണ്ടെത്താൻ ശ്രമിക്കും. ജീവിത പങ്കാളിക്കൊപ്പം ഒരു യാത്ര പോകുന്നത് മനസിന് ഏറെ സന്തോഷം പകരും. ജോലിയില്‍ കൂടുതല്‍ ക്ഷോഭിക്കാന്‍ നിങ്ങള്‍ക്കാകും.

ധനു:ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്.തൊട്ടതെല്ലാം പൊന്നാക്കും. പ്രവൃത്തികള്‍ പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും ആകർഷണ കേന്ദ്രം.

മകരം: പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, അഭ്യുദയകാംക്ഷികൾ, സമയ ക്രമീകരണം - ഇങ്ങനെ ജീവിതത്തിന് ആവശ്യമായതെല്ലാം അനുകൂലമാണ്. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനാകും. ഇത് നിങ്ങള്‍ സന്തോഷം പകരും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുംഭം: നിങ്ങള്‍ക്ക് ഇന്ന് സന്തോഷമുള്ള ദിവസമായിരിക്കും. ആത്മീയതയിലുള്ള താത്‌പര്യം മനസിന് സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂലചിന്തകള്‍ക്ക് മനസില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം, തീരുമാനം കൈക്കൊള്ളാനുള്ള കഴിവിനെ അത് ബാധിക്കും. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.

മീനം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. ജീവിത ലക്ഷ്യങ്ങള്‍ക്കായുള്ള പോരാട്ടം തുടരുക. ലക്ഷ്യബോധം കൈവരാന്‍ ധ്യാനവും യോഗയും സഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് ആലോചിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ ആഹ്ളാദാന്തരീക്ഷം അതിന് കൂടുതല്‍ പ്രേരണയാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കണം.

മേടം:നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയമാണിത്. സാമൂഹികമായി അന്തസും പ്രശസ്‌തിയും ഉയരും. നിങ്ങളുടെ ബിസിനസില്‍ നിന്നും ഏറെ ലാഭം കൊയ്യാനാകും. ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക്, കാത്തിരിപ്പ് അവസാനിച്ചതായി തോന്നും. വിവാഹകാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകും.

ഇടവം:ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നല്ലത് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽകൂടി, തുടക്കത്തിൽ തടസങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും, അവസാനം വിജയം സുനിശ്ചിതമാണ്.

മിഥുനം: ദിവസം മുഴുവനും മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങളിൽ ആയിരിക്കും സമയം ചെലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചെലവാക്കുക. ബിസിനസ് ഇടപാടുകൾ നടത്താൻ ദിവസം ഉചിതമാണ്.

കര്‍ക്കടകം: സാധാരണ സാഹചര്യങ്ങൾ അസാധാരണമായി സംഭവിച്ചേക്കാവുന്നതുകൊണ്ട് കരുതിയിരിക്കുക. സായാഹ്ന സമയങ്ങളിൽ പൊതുമന:ശാസ്ത്രത്തെ കുറിച്ചുള്ള ചില പാഠങ്ങൾ മനസിലാക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസിലാക്കുക.

ABOUT THE AUTHOR

...view details