ആഗ്ര : താജ് മഹലിലെ 'ഉറൂസ്' നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ ആഗ്ര കോടതിയിൽ ഹർജി നൽകി. താജ് മഹലിൽ ഉറൂസ് നടത്തുന്നതും, ഉറൂസിന് താജിൽ സൗജന്യ പ്രവേശനം നല്‍കുന്നതും ചോദ്യം ചെയ്‌താണ് ഹർജി. പരാതി ഫയലില്‍ സ്വീകരിച്ച കോടതി മാർച്ച് നാലിന് വാദം കേൾക്കും (Hindu Mahasabha approaches Agra court against annual Urs at Taj Mahal).
അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാക്കളായ മീന ദിവാകർ, സൗരഭ് ശർമ എന്നിവരാണ് ഹര്‍ജിക്കാര്‍. അഭിഭാഷകനായ അനിൽ കുമാർ തിവാരിയാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.
മുഗളന്മാരോ ബ്രിട്ടീഷുകാരോ താജില്‍ ഉറൂസ് ആചരിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതെന്ന് സംഘടനയുടെ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു. ആഗ്രയിലെ ചരിത്രകാരൻ രാജ് കിഷോർ രാജെയാണ് വിവരാവകാശ രേഖ തേടിയതെന്നും സഞ്ജയ് ജാട്ട് ചൂണ്ടിക്കാട്ടി.