കേരളം

kerala

ETV Bharat / bharat

അനധികൃത കുടിയേറ്റം; 1971-2014 കാലയളവിൽ അസമിലേക്ക് എത്തിയത് 47,928 പേരെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ - ILLEGAL IMMIGRANTS IN ASSAM - ILLEGAL IMMIGRANTS IN ASSAM

1971-2014 കാലയളവിൽ അസമിലേക്ക് അനധികൃതമായി കുടിയേറിയത് 47,928 പേരെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതില്‍ 56.9 ശതമാനം പേര്‍ മുസ്ലിങ്ങളെന്നും മുഖ്യമന്ത്രി അറിയിച്ചു.

HIMANTA BISWA SARMA  ASSAM IMMIGRATION  FOREIGNERS TRIBUNALS  അനധികൃത കുടിയേറ്റം അസം
Himanta Biswa Sarma (ETV Bharat)

By ETV Bharat Kerala Team

Published : Aug 23, 2024, 6:04 PM IST

അസം: 1971-നും 2014-നും ഇടയിൽ 47,928 അനധികൃത കുടിയേറ്റക്കാർ അസമിലേക്ക് എത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമസഭയിൽ എജിപി എംഎൽഎ പൊനക്കോൺ ബറുവയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് അസം മുഖ്യമന്ത്രി ഇതു സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. ഈ കാലയളവിൽ നുഴഞ്ഞുകയറിയവരിൽ 20,613 (43 ശതമാനം) പേർ ഹിന്ദുക്കളും 27,309 (56.9 ശതമാനം) പേർ മുസ്ലീങ്ങളും ആറ് ശതമാനം പേർ മറ്റ് മതങ്ങളിൽ പെട്ടവരുമാണ്.

2023 ഡിസംബർ 31 വരെ 3,37,186 അനധികൃത കുടിയേറ്റക്കാരുടെ കേസുകൾ ഫോറിനേഴ്‌സ് ട്രിബ്യൂണലുകൾ പരിഹരിച്ചിട്ടുണ്ടെന്നും 96,149 കേസുകൾ ഇനിയും തീർപ്പാക്കാനുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 1971 നും 2023 ഡിസംബർ 31 നും ഇടയിൽ 159,353 വിദേശികളെ അസമിലെ ഫോറിനേഴ്‌സ് ട്രിബ്യൂണലുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

  • അനധികൃത കുടിയേറ്റക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

അനധികൃത കുടിയേറ്റ കണക്കുകളിൽ അസമിലെ കച്ചാർ ജില്ലയാണ് ഒന്നാമത്. മുഖ്യമന്ത്രി നൽകിയ കണക്കുകൾ പ്രകാരം, 1971 നും 2014 നും ഇടയിൽ 10152 പേരെയാണ് ബരാക് താഴ്‌വരയിലെ കച്ചാർ ജില്ലയിൽ നിന്നും വിദേശികളായി പ്രഖ്യാപിച്ചത്. ഇതിൽ 8139 പേർ ഹിന്ദുക്കളും 2013 പേർ മുസ്ലീങ്ങളുമാണെന്ന് അസം സർക്കാർ അറിയിച്ചു.

കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 6781 വിദേശികളെയാണ് ഇതേ കാലയളവിൽ കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ വിദേശികളായി പ്രഖ്യാപിച്ചത്. ഇതിൽ 2884 പേർ ഹിന്ദുക്കളും 3897 പേർ മുസ്ലീങ്ങളുമാണ്.

ജില്ല വിദേശികൾ ഹിന്ദു മുസ്ലിം
ലഖിംപൂർ 3284 1575 1710
ദിബ്രുഗഡ് 3867 1038 2829
ബാർപേട്ട 955 564 391
ഗോൾപാറ 1462 467 995
ഹോജായ് 3071 971 2100
ജോർഹട്ട് 4289 107 4182
മോറിഗാവ് 1983 811 172
നാഗോൺ 3028 945 2083
ധുബ്രി 36 16 20

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ