ദിസ്‌പുര്‍: രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന കോൺഗ്രസിന്‍റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പാർട്ടി ഇത്തരം പ്രതികരണങ്ങള്‍ നടത്തരുത്. നാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ കീഴിൽ ഇന്ത്യ സുരക്ഷിതമായിരുന്നോ? ഭരണഘടന ഉപയോഗിച്ച് അവർ എന്താണ് ചെയ്‌തത്? 1979 മുതൽ കോൺഗ്രസ് 900 പേരെ വെടിയുണ്ടകളാൽ കൊന്നില്ലേ. ഓപ്പറേഷൻ ബ്ലൂ സ്‌റ്റാർ പഞ്ചാബിൽ നടത്തിയില്ലേ. അവർ ഡൽഹിയിൽ സിഖുകാർക്കെതിരെ കലാപത്തിന് പ്രേരിപ്പിച്ചു. ഈ പ്രസ്‌താവനകൾ കോൺഗ്രസിന് ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ, സിഖുകാരെ കൊന്ന പാർട്ടിയാണ് കോൺഗ്രസ്. ആസാമികൾ ഇനി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമോ എന്നും തേസ്‌പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. "ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ഈദിന് നമസ്‌കാരം അർപ്പിച്ചു എന്നാൽ ഞങ്ങൾക്ക് അതിൽ എതിർപ്പില്ല. എന്നാൽ, അതേ നേതാവ് രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്‌ഠയ്‌ക്കെതിരെ പ്രതിഷേധിച്ചു.