കേരളം

kerala

ETV Bharat / bharat

ഹിമാചലിലെ രാഷ്‌ട്രീയ പ്രതിസന്ധി; സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന് ഡി കെ ശിവകുമാര്‍ - ഹിമാചല്‍

ഹിമാചലില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഡി കെ ശിവകുമാര്‍. സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും ശിവകുമാര്‍. ഹൈക്കമാന്‍ഡ് നിയോഗിച്ച രണ്ടംഗ കേന്ദ്ര നിരീക്ഷകര്‍ സംസ്ഥാനത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു.

Congress MLA disqualification  Himachal Political Crisis  DK Shivakumar  ഹിമാചല്‍  കേന്ദ്ര നിരീക്ഷകര്‍
himachal-political-crisis-all-is-well-govt-will-stay-for-5-years-says-dk-shivakumar

By ETV Bharat Kerala Team

Published : Feb 29, 2024, 7:51 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ട് പോകുന്നതായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച രണ്ട് നിരീക്ഷകരില്‍ ഒരാളാണ് ശിവകുമാര്‍. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി(Congress MLA disqualification).

ഹിമാചല്‍ കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യ സിങും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാസിങുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരുന്നു ശിവകുമാറിന്‍റെ പ്രതികരണം. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നിയമസഭാ സമാജികരുടെയും പ്രശ്നങ്ങള്‍ ഞങ്ങള്‍ കേട്ടു. അവരുമായി ചര്‍ച്ചകള്‍ നടത്തി. പ്രശ്നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞു. ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി(Himachal Political Crisis).

നേരത്തെ ഹിമാചല്‍ നിയമസഭാ സ്‌പീക്കര്‍ കുല്‍ദീപ് സിങ് പത്താനിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി എംഎല്‍എമാരുമായി ആശയവിനിമയം നടത്തിയിട്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ഇത് അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അടുത്തിടെ ബജറ്റ് വോട്ടെടുപ്പ് വേളയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ആറ് എംഎല്‍എമാരും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവരെ അയോഗ്യരാക്കിയത്(DK Shivakumar ).

രജിന്ദര്‍ റാണ, സുധിര്‍ ശര്‍മ്മ, ഇന്ദര്‍ ദത്ത് ലഖാന്‍പാല്‍, ദേവിന്ദര്‍കുമാര്‍ ഭുട്ടു, രവിതാക്കൂര്‍, ചെതന്യ ശര്‍മ്മ എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇതിനിടെ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു പാര്‍ട്ടി എംഎല്‍എമാരുമായി ഒരു പ്രഭാത ഭക്ഷണ യോഗം നടത്തിയിരുന്നു. ഔദ്യോഗിക വസതിയിലായിരുന്നു യോഗം. പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും തങ്ങള്‍ തമ്മില്‍ ഒരുമയോടെയാണ് മുന്നോട്ട് പോകുന്നതെന്നും വ്യക്തമാക്കാനായിരുന്നു യോഗം വിളിച്ചത്. ഇത് വെറുമൊരു ഒത്തുകൂടലാണെന്നും എന്താമ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാമെന്നുമായിരുന്നു യോഗത്തിന് മുമ്പ് ഷിംല അര്‍ബന്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഹരീഷ് ജനാര്‍ത പ്രതികരിച്ചത്.

യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്‌തതെന്നോ എത്ര എംഎല്‍എമാര്‍ പങ്കെടുത്തെന്നോ വ്യക്തമായിട്ടില്ല. എന്നാല്‍ സര്‍ക്കാരിന് ഇളക്കമില്ലെന്നും അഞ്ച് കൊല്ലം തികയ്ക്കുമെന്നുമാണ് മിക്ക എംഎല്‍എമാരും പ്രതികരിച്ചത്. പ്രഭാത ഭക്ഷണ യോഗം പുരോഗമിക്കുന്നതിനിടെയാണ് ആറ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് പുറത്ത് വന്നത്.

ചൊവ്വാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന് വേണ്ടി വോട്ട് ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് ബജറ്റ് വോട്ടെടുപ്പില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കുകയുമായിരുന്നു. ബിജെപിയുടെ പതിനഞ്ച് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്‌ത ശേഷം നടന്ന വോട്ടെടുപ്പില്‍ ബജറ്റ് ശബ്‌ദവോട്ടോടെ പാസാക്കി. ഇതിന് പിന്നാലെ സമ്മേളനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്‌തു.

ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ബിജെപി ഏക രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചു. കോണ്‍ഗ്രസിന്‍റെ താര സ്ഥാനാര്‍ത്ഥി അഭിഷേക് മനു സിങ്വിയെ പരാജയപ്പെടുത്തി ബിജെപിയുടെ ഹര്‍ഷ് മഹാജനാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് നിയമസഭയില്‍ ഒരു അവിശ്വസപ്രമേയവും അവതരിപ്പിക്കപ്പെട്ടു. രാജ്യത്ത് അധികാരതര്‍ക്കം തുടരുന്നതിനിടെ താന്‍ സുഖ്വീന്ദര്‍ സിംഗ് സുഖു മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നതായി മന്ത്രി വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചു. എന്നാല്‍ മണിക്കുറുകള്‍ക്കകം ഇത് പിന്‍വലിക്കുകയും ചെയ്‌തു.

നിയമസഭാ മന്ദിരത്തിന് അടുത്തുള്ള ഹോട്ടലില്‍ വച്ച് നിരീക്ഷകരായ ഭൂപീന്ദര്‍ സിംങ് ഹൂഡെയും ഡി കെ ശിവകുമാറും കോണ്‍ഗ്രസിന്‍റെ ഓരോ എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്‌ത എംഎല്‍എമാര്‍ ആറുപേരും നഗരത്തിലുണ്ടായിരുന്നില്ല. സ്പീക്കര്‍ നല്‍കിയ കൂറുമാറ്റ നിരോധന പരാതിയില്‍ സ്‌പീക്കറുടെ വിചാരണയ്ക്കായി സഭയില്‍ ഹാജരായ ശേഷം ഇവര്‍ പഞ്ചകുലയിലേക്ക് തിരികെ പോയി.

68അംഗ ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് നാല്‍പ്പത് അംഗങ്ങളാണുള്ളത്. ബിജെപിക്ക് 25 അംഗങ്ങളുമുണ്ട്. മൂന്ന് സീറ്റില്‍ സ്വതന്ത്രരാണ്.

Also Read: ഹിമാചലില്‍ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി പദ്ധതി പരാജയം; മുഖ്യമന്ത്രി സുരക്ഷിതമെന്ന് കോൺഗ്രസ്

ABOUT THE AUTHOR

...view details