ന്യൂഡൽഹി:ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആശുപത്രിയിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വീഡിയോയിൽ വിമർശനവുമായി ആശുപത്രി അധികൃതർ. ആശുപത്രിക്ക് പുറത്ത് തണുപ്പത്ത് കിടന്ന് ഉറങ്ങുന്ന രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരവസ്ഥ എന്ന രീതിയിലാണ് രാഹുൽ വീഡിയോ പങ്കുവച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ എയിംസ് അധികൃതർ വിമർശനവുമായി രംഗത്തെത്തി. പ്രതിദിനം 35,000 മുതൽ 40,000 വരെ രോഗികളാണ് എയിംസിൽ ചികിത്സ തേടി എത്തുന്നത്. വളരെ കുറഞ്ഞ ചെലവിൽ എല്ലാ രോഗികൾക്കും മികച്ച പരിചരണമാണ് നൽകുന്നതെന്ന് ആശുപത്രി വക ഡോ റിമ ദാദ പ്രതികരിച്ചു. വീഡിയോയിൽ കാണുന്ന എല്ലാവരും ഡൽഹി എയിംസിലെ രോഗികളാണോ എന്നതിന് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.