ഹൈദരാബാദ്:മഴ ദുരിതത്തില്‍ വലയുകയാണ് തെലങ്കാന. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ മഴക്കെടുതി രൂക്ഷമാണ്. ഇതിനിടെ ഒരു യുവശാസ്‌ത്രജ്ഞയ്‌ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.
ഐസിഎആറിലെ ശാസ്‌ത്രജ്ഞയായ ഡോ. നുനവത് അശ്വിനിയാണ് (25) ഒഴുക്കില്‍പ്പെട്ടു മരിച്ചത്. കൂടെ ഉണ്ടായിരുന്ന പിതാവ് നുനവത് മോത്തിലാലിനായി തെരച്ചിൽ തുടരുന്നു. പിതാവിനൊപ്പം ഡൽഹിയിലേക്ക് പോകാൻ വേണ്ടി ഗാംഗറാം താണ്ടയിൽ നിന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍.
മറിപേട മണ്ഡലത്തിലെ പുരുഷോത്തമിയഗുഡെമിന് സമീപം അകേരുവാഗ് തോട്ടിലെ പാലം തകർന്നതോടെ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം കുതിച്ചെത്തിയ പ്രളയ വെള്ളത്തില്‍ ഒലിച്ചുപോവുകയായിരുന്നു. വാഹനം മുങ്ങുമ്പോഴും ഫോണിൽ അശ്വനി അവസാനമായി ബന്ധുക്കളോട് സംസാരിച്ചിരുന്നു.