ന്യൂഡൽഹി :കടുത്ത ചൂടിന് ആശ്വാസമായി ഡല്‍ഹിയില്‍ മഴയെത്തി. ഇന്ന് (ജൂണ്‍ 27) പുലര്‍ച്ചെ മുതല്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഡൽഹി-എൻസിആറിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.