കേരളം

kerala

By ETV Bharat Kerala Team

Published : 4 hours ago

ETV Bharat / bharat

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തിക്കേസ്; വാദം കേള്‍ക്കല്‍ ഒക്‌ടോബര്‍ 9ന് - Defamation Case Against Rahul

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തിക്കേസിന്‍റെ വാദം വീണ്ടും മാറ്റിവച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയിലാണ് ഇന്ന് വാദം നടക്കേണ്ടിയിരുന്നത്. ഒക്‌ടോബര്‍ 9ന് കേസ് പരിഗണിക്കും.

RAHUL GANDHI DEFAMATION CASE  Rahul Gandhi Against AMIT SHAH  രാഹുല്‍ ഗാന്ധി അപകീര്‍ത്തിക്കേസ്  RAHUL GANDHI CASE POSTPONDED
Rahul Gandhi (ETV Bharat)

ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തിക്കേസില്‍ വാദം വീണ്ടും മാറ്റിവച്ചു. കേസ് പരിഗണിക്കുക ഈ മാസം 9ന്. എതിര്‍ ഭാഗം അഭിഭാഷകനും ബിജെപി നേതാവുമായ വിജയ്‌ മിശ്രയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് വാദം മാറ്റിവച്ചത്.

ജൂലൈ 26ന് ജനപ്രതിനിധി കോടതിയില്‍ രാഹുല്‍ ഗാന്ധി തന്‍റെ മൊഴി നല്‍കിയിരുന്നു. തനിക്കെതിരെയുള്ള കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെളിവ് ഹാജരാക്കാനും കേസ് ഓഗസ്റ്റ് 12 ലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. എന്നാല്‍ അന്ന് ന്യായാധിപന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാദം മാറ്റിവയ്‌ക്കുകയായിരുന്നു. പിന്നീട് വിവിധ കാരണങ്ങള്‍ കൊണ്ട് കേസ് ഓഗസ്റ്റ് 23, സെപ്റ്റംബര്‍ 5, സെപ്റ്റംബര്‍ 19, സെപ്റ്റംബര്‍ 21 എന്നീ തീയതികളിലേക്കും മാറ്റി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2018ലാണ് ബിജെപി നേതാവും സുല്‍ത്താന്‍പൂരിലെ കോട്വാലി ദെഹാത് ഹനുമാന്‍ഗഞ്ച് സ്വദേശിയുമായ വിജയ് മിശ്ര രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അഞ്ച് വര്‍ഷമായി കേസില്‍ വാദം നടക്കുകയാണ്.

ആദ്യം രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് രാഹുല്‍ 2024 ഫെബ്രുവരിയില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുകയും ചെയ്‌തിരുന്നു.

Also Read:ഹരിയാന തെരഞ്ഞെടുപ്പ്; 10 വര്‍ഷത്തിന് കോണ്‍ഗ്രസിനെ ഭരണത്തിലേക്ക് തിരികെ എത്തിക്കാനുറച്ച് രാഹുലും പ്രിയങ്കയും

ABOUT THE AUTHOR

...view details