ഛണ്ഡീഗഢ്:പരസ്‌പരം അഭിവാദനം ചെയ്യുന്നതിന് ഗുഡ് മോര്‍ണിങ്ങിന് പകരം സ്‌കൂളുകളില്‍ ജയ് ഹിന്ദ് ഉപയോഗിക്കാൻ ഹരിയാന സര്‍ക്കാര്‍. വരുന്ന സ്വാതന്ത്ര്യ ദിനം മുതലായിരിക്കും സ്‌കൂളുകളില്‍ പുതിയ മാറ്റം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനായാണ് പുതിയ നീക്കമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സ്‌കൂളുകളില്‍ ഗുഡ് മോര്‍ണിങ്ങിന് പകരം ജയ് ഹിന്ദ് ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയ ഐക്യത്തെ കുറിച്ച് അറിവ് പകരാൻ സാധിക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വിദ്യാര്‍ഥികള്‍ക്കിടയില്‍ രാജ്യത്തിൻ്റെ സമ്പന്നമായ ചരിത്രത്തോടുള്ള ബഹുമാനം വര്‍ധിപ്പിക്കും. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ ത്യാഗങ്ങളെ അഭിനന്ദിക്കാൻ വിദ്യാർഥികളെ ഇത് പ്രോത്സാഹിപ്പിക്കും.