ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മേഹന്‍ സിങ്ങിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയുടെ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും. ഭരണ കാലത്ത് മന്‍മോഹന്‍ സിങ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഹമീദ് അനുസ്‌മരിച്ചു. താന്‍ രാജ്യസഭ ചെയർമാനായിരിക്കുമ്പോൾ ഡോ. സിങ് ക്രിയാത്മകമായ നിർദേശങ്ങൾ നൽകിയിരുന്നതായി ഹമീദ് അന്‍സാരി പറഞ്ഞു.
'2007 മുതൽ 2014 വരെ അദ്ദേഹം പ്രധാനമന്ത്രിയും ഞാൻ രാജ്യസഭാ ചെയർമാനുമായിരുന്നു. അദ്ദേഹം എപ്പോഴും ക്രിയാത്മകമായ നിർദേശങ്ങൾ എനിക്ക് നൽകിയിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് പാർലമെന്‍റിൽ വലിയ ബഹളങ്ങൾ ഉണ്ടായിട്ടില്ല. അദ്ദേഹം മാറ്റം വരുത്തിയ നയങ്ങള്‍ മൂലം രാജ്യം ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനം കൈവരിച്ചുവെന്നും ഹമീദ് അൻസാരി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും മന്‍മോഹന്‍ സിങ്ങിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. സമാനതകളില്ലാത്ത സത്യസന്ധതയും വിനയവും കൊണ്ട് രാജ്യത്തെ മുന്നണിയിൽ നിന്ന് നയിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങ് എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. മൻമോഹൻ സിങ്ങിന്‍റെ വിയോഗം ഒരു യുഗത്തിന്‍റെ അവസാനമാണെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി ആസ്ഥാനത്ത് പൊതുദർശനം: മൻമോഹൻ സിങ്ങിന്‍റെ മകൾ ഇന്ന് അർധരാത്രിയോടെ ഇന്ത്യയിലെത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം ഡൽഹിയിലെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്‌ക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെ എല്ലാ നേതാക്കളും എഐസിസി ഓഫിസിൽ മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. ഇതിന് ശേഷം സംസ്‌കാര ചടങ്ങുകൾ നടത്തും.
രാജ്ഘട്ടിന് സമീപം പ്രധാനമന്ത്രിമാരുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സ്ഥലത്താണ് ചടങ്ങുകള്‍ നടക്കുക. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച (ഡിസംബര്‍ 26) വൈകുന്നേരമാണ് മൻമോഹൻ സിങ് അന്തരിച്ചത്. വീട്ടിൽ വച്ച് ബോധരഹിതനായതിനെ തുടര്‍ന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. 92ാം വയസിലാണ് അന്ത്യം.
Also Read: 'മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു': അനുശോചിച്ച് മുഖ്യമന്ത്രി