കേരളം

kerala

ETV Bharat / bharat

യുവതിയെ റോഡിൽ വെച്ച് ശല്യം ചെയ്‌തു; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ അറസ്റ്റില്‍ - അഡുഗോഡി പൊലീസ്

മാർട്ടിന്‍റെ സഹോദരൻ സ്റ്റാലിനും അയൽവാസികളും ഓടിയെത്തിയാണ് മാര്‍ട്ടിനെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്. ഈ സമയം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്‌തു.

Harassing Manipur woman Four minors arrested യുവതിയെ ശല്യം ചെയ്തു അഡുഗോഡി പൊലീസ് police case
Harassing Manipur woman: Four minors arrested

By ETV Bharat Kerala Team

Published : Feb 22, 2024, 4:33 PM IST

ബെംഗളൂരു: യുവതിയെ റോഡിൽ വെച്ച് ശല്യം ചെയ്‌ത യുവാക്കളെ ചോദ്യം ചെയ്‌തയാള്‍ക്ക് നേരെ ആക്രമണം. അഡുഗോഡിയിലെ രാജേന്ദ്ര നഗര്‍ സ്വദേശി മാർട്ടിൻ കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത നാല് യുവാക്കളെ അഡുഗോഡി പൊലീസ് അറസ്റ്റ് ചെയ്‌തു.

അഡുഗോഡിയിലെ രാജേന്ദ്രനഗറിൽ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന മണിപ്പൂർ സ്വദേശിനിയായ 25കാരിയെ ഒരു സംഘം പ്രതികൾ ചേര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. (Harassing Manipur woman: Four minors arrested).

ഇത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ മാർട്ടിൻ കുമാറും, സഹോദരനും പ്രതികരിക്കുകയും, യുവാക്കളില്‍ നിന്നും യുവതിയെ രക്ഷിക്കുകയും ചെയ്‌തു . ആ സമയം അവിടെ നിന്നും സ്ഥലം വിട്ട പ്രതികള്‍ വീണ്ടും അതേ സ്ഥലത്തു തന്നെ തിരിച്ചെത്തുകയും മാർട്ടിൻ കുമാറിനെയും സഹോദരൻ സ്റ്റാലിനെയും അസഭ്യം പറയാനും തുടങ്ങി.

ഈ സമയം പ്രതികളിലൊരാൾ മാർട്ടിൻ കുമാറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മാർട്ടിന്‍റെ ഇടതു കൈമുട്ടിന് പരിക്കേൽക്കുകയും ചെയ്‌തു . മാർട്ടിന്‍റെ സഹോദരൻ സ്റ്റാലിനും അയൽവാസികളും ഓടിയെത്തിയാണ് മാര്‍ട്ടിനെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്. ഈ സമയം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്‌തു .

പരിക്കേറ്റ മാര്‍ട്ടിനും, സഹോദരനും സെന്‍റ് ജോൺസ് ആശുപത്രിയിൽ ചികിത്സ തേടി. ആടുഗോഡി പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details