ന്യൂഡൽഹി:തെക്കന്‍ ഡല്‍ഹിയില്‍ ജിം ഉടമയെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. നാദിര്‍ഷ (35) എന്നയാളാണ് മരിച്ചത്. ഗ്രേറ്റർ കൈലാഷ് ഏരിയയിൽ ഇന്നലെ (സെപ്‌റ്റംബര്‍ 13) രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ നാദിർഷയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവയ്‌പ്പില്‍ പരിക്കേറ്റ നാദിര്‍ഷായെ മാക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു. സുഹൃത്തുക്കൾ ചേര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റ് പ്രൊജക്‌ടൈലുകളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും