കൊല്‍ക്കത്ത :ബംഗാളിലെ രംഗപാണിയില്‍ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. ഇന്ന് (ജൂലൈ 31) ഉച്ചയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഒരേ സ്ഥലത്ത് തുടര്‍ച്ചയായി രണ്ട് ട്രെയിൻ അപകടമുണ്ടായതില്‍ മമത ബാനര്‍ജി ആശങ്ക പ്രകടിപ്പിച്ചു. 'ഇന്ന് രംഗപാണിയിൽ മറ്റൊരു റെയിൽ അപകടമുണ്ടായി. ആറാഴ്‌ച മുമ്പ് ഏറ്റവും ദാരുണമായ ഒരു അപകടം നടന്ന വടക്കൻ ബംഗാളിലെ പ്രദേശമാണിത്! എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ വളരെ ആശങ്കാകുലരാണ്!!' -എന്നാണ് എക്‌സിലൂടെ മമത ബാനര്‍ജി പറഞ്ഞത്. ജൂൺ 17ന് ഗുഡ്‌സ് ട്രെയിനും കാഞ്ചൻജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചിരുന്നു.