കേരളം

kerala

ETV Bharat / bharat

ട്രെയിനില്‍ സ്വര്‍ണം കടത്തി: 4 രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍ - GOLD SEIZES IN JAIPUR

കൊൽക്കത്തയിൽ നിന്ന് ജയ്‌പൂരിലേക്ക് 2.4 കിലോ സ്വർണം കടത്തിയ 4 രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. ബംഗ്ലാദേശിൽ നിന്നെത്തിച്ച വിദേശ സ്വർണമാണ് പിടികൂടിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

GOLD SMUGGLING IN JAIPUR  ജയ്‌പൂരിൽ സ്വർണം പിടികൂടി  GOLD SMUGGLING ARREST IN JAIPUR  കൊല്‍ക്കത്തയില്‍ സ്വര്‍ണക്കടത്ത്
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 10:41 AM IST

ജയ്‌പൂർ: കൊൽക്കത്തയിൽ നിന്ന് ജയ്‌പൂരിലേക്ക് ട്രെയിനില്‍ സ്വർണം കടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. 1.80 കോടി രൂപ വിലമതിക്കുന്ന 2.4 കിലോ സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രാജസ്ഥാനിലെ നാഗൗർ സ്വദേശികളാണ് പ്രതികൾ. ഇന്നലെയാണ് (ജൂൺ 26) സംഭവം.

സ്വർണവുമായി ജയ്‌പൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മൂന്ന് പേരും കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വർണം കൈമാറിയ ഒരാളുമാണ് ഡിആർഐയുടെ പിടിയിലായത്. കൊൽക്കത്തയിൽ നിന്നും ജയ്‌പൂരിലേക്ക് സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 4 പ്രതികളെ പിടികൂടാനായത്. സംശയം തോന്നിയ യാത്രക്കാരിൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു. ബംഗ്ലാദേശിൽ നിന്നാണ് സ്വർണം കടത്തിയതെന്നാണ് വിവരം. വിദേശ ഹോൾമാർക്ക് നീക്കിയ ശേഷമാണ് കൊൽക്കത്തയിൽ നിന്ന് സ്വർണം ജയ്‌പൂരിലേക്ക് കടത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: ബ്ലൂടൂത്ത് സ്‌പീക്കറിൽ സ്വർണം ; നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ യാത്രക്കാരൻ പിടിയിൽ

ABOUT THE AUTHOR

...view details