ബിജ്നോർ:ഉത്തര്‍പ്രദേശിലെ ബിജ്നോറില് ഉറങ്ങികിടന്ന സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ 13 കാരി കസ്റ്റഡിയിൽ. പവിത്ര (5), ശ്രുതി (7) എന്നിവരാണ് കൊല്ലപ്പെട്ടത്. ബിജ്നോർ ജില്ലയിലെ നൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോഹാവാർ ഗ്രാമത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
ഇഷ്ടിക ചൂളയിൽ കൂലിപ്പണി ചെയ്യുന്ന സവിതയുടെയും സഹദേവിന്റെയും മക്കളാണിവര്‍. ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. പ്രതിയായ പെൺകുട്ടി സവിതയുടെ മുൻ വിവാഹത്തിൽ നിന്നുള്ളതാണ്.
മൂന്ന് പെൺകുട്ടികളും അമ്മയുടെ അരികിൽ ഉറങ്ങുകയായിരുന്നു അർദ്ധരാത്രിയോടെ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നൂർപൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി മൂത്ത സഹോദരിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.