ഹൈദരാബാദ്:മലക്‌പോട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ യുവാവിനെതിരെ കേസ്. പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളിയായ 23 കാരനെതിരെയാണ് കേസ്. ഈ മാസം ആദ്യവാരമാണ് കേസിനാസ്‌പദമായ സംഭവം.
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ എട്ട് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കാഴ്‌ച വൈകല്യമുള്ള കുട്ടി മലക്‌പേട്ടിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് കഴിയുന്നത്. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്യം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനക്ക് ശേഷം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്‌ടര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം മലക്‌പേട്ട് പൊലീസില്‍ പരാതി നല്‍കി.
കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also Read:കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവ്