കേരളം

kerala

ETV Bharat / bharat

അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി, ലിഫ്റ്റ് നൽകിയവര്‍ കൂട്ടബലാത്സംഗം ചെയ്‌തതായി പെണ്‍കുട്ടിയുടെ പരാതി; 5 പേര്‍ അറസ്‌റ്റില്‍ - GIRL GANGRAPED IN MOVING CAR

മഹാരാഷ്‌ട്രയിലെ അമ്രാവതി ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം.

GANG RAPE IN AMRAVATI MAHRASHTRA  GANG RAPE ARREST IN AMRAVATI  മഹാരാഷ്‌ട്ര അമരാവതി കൂട്ടബലാത്സംഗം  ലിഫ്റ്റ് നൽകി കൂട്ടബലാത്സംഗം
Accused with Police (ETV Bharat)

By ETV Bharat Kerala Team

Published : Oct 31, 2024, 9:53 PM IST

മുംബൈ: ബൈക്കില്‍ ലിഫ്റ്റ് നല്‍കി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത അഞ്ച് പേര്‍ അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ അമ്രാവതി ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയതായിരുന്നു പെണ്‍കുട്ടി.

അമ്രാവതിയിലെ ഗാഡ്‌ഗെ നഗർ പൊലീസ് സ്‌റ്റേഷന് സമീപമുള്ള ഷെഗാവ് നാക ഏരിയയിൽ വെച്ചാണ് പെണ്‍കുട്ടിക്ക് ബൈക്കിലെത്തിയ രണ്ട് പേര്‍ ലിഫ്റ്റ് നല്‍കിയത്. തുടര്‍ന്ന് മൂവരും നന്ദ്ഗാവ് പേട്ടിലേക്ക് പോയതായി പരാതിയില്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശേഷം ഇവരിലൊരാള്‍ ബാറിൽ നിന്ന് ബിയർ വാങ്ങി. പിന്നാലെ ബൈക്ക് യാത്രികരുടെ മൂന്ന് സുഹൃത്തുക്കള്‍ കൂടെ കാറില്‍ സ്ഥലത്തേക്ക് എത്തി. അഞ്ച് പേരും പെൺകുട്ടിയോടൊപ്പം കാറില്‍ കയറി നന്ദ്ഗാവ് പേത്ത് റൂട്ടിൽ യാത്ര ചെയ്‌തു.

ഓടുന്ന വാഹനത്തിൽ വച്ച് അഞ്ച് പേരും തന്നെ ബലാത്സംഗം ചെയ്യുകയും സായിനഗർ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്‌തതായാണ് പെണ്‍കുട്ടിയുടെ പരാതി. ഷെഗാവ് നഗര്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പൊലീസ് കണ്ടെത്തുകയായിരുന്നു.

ലക്ഷ്‌മി നഗർ പ്രദേശവാസിയായ മനോജ് ഡോംഗ്രെയെയാണ് പൊലിസ് ആദ്യം അറസ്റ്റ് ചെയ്‌തത്. ഇയാളെ ചോദ്യം ചെയ്‌തതോതടെ മറ്റ് പ്രതികളുടെ വിവരം ലഭിച്ചു. തുടര്‍ന്ന്, കോസിലെ പ്രതികളായ അക്ഷയ് സർദാർ, അജയ് ലോഖണ്ഡെ, മിലിന്ദ് ദഹത്, പ്രഥം ധഡ്‌സെ എന്നിവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്‌തതായും കാറും ബൈക്കും പിടിച്ചെടുത്തതായും ഗാഡ്‌ജ് നഗർ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ബ്രഹ്മ ഗിരി പറഞ്ഞു.

Also Read:യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തടക്കം മൂന്ന് പേര്‍ പിടിയില്‍

ABOUT THE AUTHOR

...view details