ഡെറാഡൂൺ: ഹരിദ്വാറിലെ ഗംഗ നദിയിലെ ജലം കുടിക്കാന്‍ യോഗ്യമല്ലെന്ന് ഉത്തരാഖണ്ഡ് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. 'ബി' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നദി ജലം കുളിക്കാന്‍ അനുയോജ്യമാണെന്നും ബോര്‍ഡ് പറഞ്ഞു. ഹരിദ്വാറിന് ചുറ്റുമുള്ള എട്ട് സ്ഥലങ്ങളില്‍ നിന്ന് ഗംഗ നദി ജലം ശേഖരിച്ച് എല്ലാ മാസവും ബോര്‍ഡ് പരിശോധന നടത്താറുണ്ട്.
നവംബര്‍ മാസത്തില്‍ നടത്തിയ പരിശോധനയിലാണ് ഗംഗ നദിയിലെ ജലം 'ബി' വിഭാഗത്തിലാണെന്ന് കണ്ടെത്തിയത്. 'ഗംഗ നദിയിലെ ജലം ബി വിഭാഗത്തിലാണെന്ന് കണ്ടെത്തി. ഇതിനര്‍ഥം ഗംഗ നദിയിലെ ജലം കുളിക്കാന്‍ അനുയോജ്യമാണെന്നാണ്' എന്ന് യുകെപിസിബിയുടെ റീജിയണൽ ഓഫിസർ രാജേന്ദ്ര സിങ് പറഞ്ഞു.
ഗംഗ നദിയിലെ മലിനീകരണം വർധിക്കുന്നതിൽ പുരോഹിതൻ ഉജ്വൽ പണ്ഡിറ്റും ആശങ്ക പ്രകടിപ്പിച്ചു. നദീ ജലം പ്രധാനമായും മലിനമാകുന്നത് മനുഷ്യവിസർജ്യങ്ങൾ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. "ഗംഗാജലം മാത്രം ഉപയോഗിച്ച് കുളിച്ചാൽ നമ്മുടെ ശരീരത്തിലെ അസുഖങ്ങൾ മാറും. ക്യാൻസർ പോലുള്ള രോഗങ്ങൾ വരെ ഭേദമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോൾ ഗംഗാജലം എടുത്ത് 10 വർഷത്തിന് ശേഷം പരിശോധിച്ചാൽ അത് ശരിയാണെന്ന് നിങ്ങള്‍ക്ക് മനസിലാകും. എന്നാൽ ഗംഗാജലത്തിൻ്റെ പരിശുദ്ധി സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്നതെന്തും മനുഷ്യ മാലിന്യങ്ങൾ മൂലം ഉണ്ടാകുന്നതാണ്. അത് മാറ്റേണ്ടതുണ്ട്"- ഉജ്വൽ പണ്ഡിറ്റ് പറഞ്ഞു.
ജലത്തിന്‍റെ ഗുണനിലവാരത്തെ അഞ്ച് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്:വെള്ളത്തിന്‍റെ ഗുണനിലവാരത്തെ പൊതുവില്‍ അഞ്ച് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 'എ' വിഭാഗത്തില്‍പ്പെട്ടവയാണ് ഏറ്റവും വിഷാംശം കുറഞ്ഞ ജലം. അണുവിമുക്തമാക്കിയതിന് ശേഷം ഇവ കുടിക്കാന്‍ ഉപയോഗിക്കാം.
'ഇ' വിഭാഗത്തില്‍പ്പെട്ടവയാണ് ഏറ്റവും വിഷാംശം കൂടിയ ജലം. പിഎച്ച്, ഡിസോള്‍വ്‌ഡ് ഓക്‌സിജൻ, ബയോളജിക്കൽ ഓക്‌സിജൻ, മൊത്തം കോളിഫോം ബാക്‌ടീരിയയുടെ അളവ്, എന്നിവയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തിൻ്റെ ഗുണനിലവാരത്തെ അഞ്ച് ക്ലാസുകളായി തിരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ നദീതടങ്ങളിലെ, പ്രത്യേകിച്ച് ഡൽഹിയിലെ യമുന നദിയിലെ മലിനീകരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ രീതിയില്‍ കൂടിവരികയാണ്. ഡിസംബർ ഒന്നിന്, യമുന നദിയുടെ ഉപരിതലത്തിൽ കണ്ടെത്തിയ കട്ടിയുള്ള നുര വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്.
Also Read:യമുന നദിയില്‍ നുരഞ്ഞുപൊന്തി വിഷപ്പത; ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷം