ഗഡ്‌ചിരോളി (മഹാരാഷ്‌ട്ര) :മഹാരാഷ്‌ട്രയിലെ മാവോയിസ്‌റ്റ് ഉൾപ്രദേശമായ ഗഡ്‌ചിരോളിയിൽ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്ന വസ്‌തുത കണക്കിലെടുത്ത്, വലിയ സുരക്ഷ ഏർപ്പടുത്തി. സുരക്ഷിതവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി നക്‌സൽ ബാധിത പ്രദേശങ്ങളിൽ സേനയെ വിന്യസിപ്പിച്ചതെന്ന് സുരക്ഷ സി 60 കമാൻഡോകളുടെ ചുമതലയുള്ള ഇൻസ്പെക്‌ടർ കൽപേഷ് ഖരോഡെ പറഞ്ഞു.
ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗഡ്‌ചിരോളിയിൽ സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മൂന്ന് മാസമായി തങ്ങൾ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്നും, കാട്ടിൽ തെരച്ചിൽ നടത്തി സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷ ഉറപ്പുവരുതാതനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും തങ്ങൾ ഉപയോഗിക്കുന്ന സ്വിച്ച് ഡ്രോൺ 15 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനത്തിനുള്ളിൽ മാവോയിസ്‌റ്റുകൾ ഉണ്ടെങ്കിൽ ഡ്രോണുകളുടെ സഹായത്തോടെ തങ്ങൾക്ക് അവരെ കണ്ടെത്താനാകുമെന്നും കൽപേഷ് ഖരോഡെ പറഞ്ഞു.