ന്യൂഡൽഹി : നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ വീട് പെൺക്കുട്ടിയുടെ വീട്ടുകാർ തീവച്ച് നശിപ്പിച്ചു. ഷഹബാദ് ഡെയറി ഏരിയയിലാണ് സംഭവം. ട്രോഫി നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് അയൽവാസിയായ പ്രതി പെൺക്കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ (ഓഗസ്റ്റ് 22) വൈകുന്നേരമാണ് ലൈംഗികാതിക്രമം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺക്കുട്ടിയുടെ കുടുംബം പറയുന്നതനുസരിച്ച് ഓഗസ്റ്റ് 21 ബുധനാഴ്‌ചയാണം സംഭവം നടന്നത്. വീടിന് അയൽപക്കത്ത് താൽക്കാലിക ഷെഡിൽ താമസിക്കുന്ന പ്രതി, ട്രോഫി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഇയാള്‍ കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ചു.