ബൻസ്വാര:തേയിലയെന്ന് തെദ്ധിരിച്ച് ചിതൽ നാശിനിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതിന് പിന്നാലെ പതിനാലുകാരനടക്കം നാല് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ നാൽഡ ഗ്രാമത്തിലാണ് സംഭവം. ചായപ്പൊടിക്ക് പകരം കീടനാശിനി ഉപയോഗിച്ചതാകാം മരണ കാരണം എന്നാണ് പൊലീസ് നിഗമനം. മരണത്തിന്‍റെ യഥാർത്ഥ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു
നാല്‍ഡ ഗ്രാമത്തിലെ ശംഭുലാല്‍ എന്ന വ്യക്തിയുടെ വീട്ടില്‍ ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. കുടുംബത്തിലെ മറ്റ് അംഗങ്ങൾ മറ്റൊരു ഗ്രാമത്തിൽ ഒരു ചടങ്ങില്‍ പങ്കെടുക്കാൻ പോയിരുന്നു. ഈ സമയത്ത് ശംഭുലാലിന്‍റെ വീട്ടുകാര്‍ അയൽവാസിയായ ലാലു റാമിന്‍റെ കുടുംബത്തെ വീട്ടിലേക്ക് ക്ഷണിച്ചു.
ഇവിടെയുണ്ടാക്കിയ ചായ കുടിച്ചതോടെ 6 പേർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നിര്‍ത്താതെ ഛർദ്ദിക്കാൻ ആരംഭിച്ചതോടെ ഇവരെ ആംബുലൻസില്‍ എംജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലാലു റാമിന്‍റെ ഭാര്യ ദാരിയ (55) എംജി ആശുപത്രിയില്‍ ചികിത്സയലിരിക്കേ മരിച്ചു. ശംഭുലാലിന്‍റെ ഭാര്യ ചന്ദ (26) യെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.