ഹൈദരാബാദ്: ബിജെപി പൊതുവെ ദുര്‍ബലമായ ദക്ഷിണേന്ത്യയില്‍ ഇക്കുറി അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. കര്‍ണാടകയിലെ 28 സീറ്റുകളും ബിജെപി നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 132 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ആകെയുള്ളത്(Former Madhya Pradesh Chief Minister).
രാജ്യത്തെ 25 കോടി ജനത ദാരിദ്ര്യരേഖക്ക് മുകളിലെത്തിയെന്നും അദ്ദേഹം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വാദിച്ചു. പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചു. പത്ത് കോടി ഉജ്വല പാചകവാതക കണക്ഷനുകള്‍ നല്‍കി. 11 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 55 കോടി ജനത ആയൂഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനും നല്‍കുന്നു. നേട്ടങ്ങളുടെ പട്ടിക ദീര്‍ഘമാണ്. ഒരു കോടി വനിതകള്‍ ഓരോ ലക്ഷം രൂപ വീതം വരുമാനം ഉണ്ടാക്കുന്നു. വഴിയോരക്കച്ചവട പദ്ധതിയിലൂടെ ചെറുകിട കച്ചവടക്കാര്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Shivraj Singh Chouhan).
യഥാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയിലും എല്ലാവരുടെയും ഹൃദയത്തിലേക്ക് മോദി ചേക്കേറിക്കഴിഞ്ഞു. താന്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലുമെല്ലാം സന്ദര്‍ശനം നടത്തി. കര്‍ണാടകയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. മോദി സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ മതവിഭാഗങ്ങളിലുള്ളവരുമായും ചര്‍ച്ചകള്‍ നടത്തി. എല്ലാവരും പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചു. അത് കൊണ്ട് ജനങ്ങള്‍ മോദിക്കൊപ്പം തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു(Surprising Results Will Come From South India).
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വ നിയമം നടപ്പാക്കല്‍, മുത്തലാഖ് നിരോധനം, ക്ഷേത്രപുനരുദ്ധാരണം തുടങ്ങി നിരവധി നേട്ടങ്ങള്‍ മോദിയുടെ അക്കൗണ്ടിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അത് കൊണ്ട് തന്നെ മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകുന്നതിനെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. മോദി ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. വികസിത ഇന്ത്യയെന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഇതിനുള്ള ഉറപ്പ് അദ്ദേഹം നല്‍കുന്നു. ഇതിന് വേണ്ട അടിത്തറ ഇട്ടുകഴിഞ്ഞുവെന്നും ശിവരാജ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ബിജെപി പ്രകടനം മെച്ചപ്പെടുത്തും. വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരുടെയും വിശ്വാസം ആര്‍ജ്ജിച്ചു. മോദി എല്ലാവര്‍ക്കും ഒരു അതിമാനുഷനായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ വികസനത്തിന് ദൈവം നേരിട്ട് അയച്ച വ്യക്തിയാണ് മോദി. ചില നിര്‍ണായക കര്‍ത്തവ്യങ്ങള്‍ നല്‍കി ദൈവം ഇടയ്ക്കിടെ ഇങ്ങനെ ചിലരെ അയക്കാറുമ്ട്. ഇന്ത്യന്‍ വികസനത്തില്‍ സങ്കല്‍പ്പത്തിനുമപ്പുറം മോദി ചരിത്രം സൃഷ്‌ടിക്കും.