ചെന്നൈ:വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ യാഥാര്‍ഥ്യത്തിലേക്ക്. ഇതിനായി രൂപകല്‍പന ചെയ്‌ത ആദ്യ ട്രെയിന്‍ ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറിയില്‍ നിന്ന് പരീക്ഷണ ഓട്ടത്തിനായി കൈമാറിയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങും മുമ്പ് നിരവധി തവണ പരീക്ഷണ ഓട്ടമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷണ ഓട്ടത്തില്‍ നിരവധി ഘടകങ്ങള്‍ പരിശോധിക്കും. യാത്രക്കാരുമായും പരീക്ഷണ ഓട്ടം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുത്തന്‍ ട്രെയിനിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് സാമൂഹ്യമാധ്യമമായ എക്‌സിലും ഫേസ്ബുക്കിലും കുറിപ്പുകളും ട്രെയിനിന്‍റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രെയിന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. സുഖകരമായ ഒരു യാത്ര ഉറപ്പ് നല്‍കും. വളരെ വൃത്തിയുള്ള കോച്ചുകളാണ് തയാറാക്കിയിട്ടുള്ളത്. അതേസമയം കേന്ദ്രമന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വന്ദേഭാരത് പൂര്‍ണ പരാജയമാണെന്നാണ് ചിലരുടെ പക്ഷം. രൂപകല്‍പന തെല്ലും അനുയോജ്യമല്ലെന്നുമാണ് ഇവരുടെ വാദം.
തേജസും ശതാബ്‌ദിയും രാജധാനിയുമൊക്കെ ഇതിനേക്കാള്‍ മികച്ചതാണെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്. വായുസഞ്ചാരം തടസപ്പെടുത്തും വിധമാണ് ജനാലകളുടെ നിര്‍മാണം. ഇത് യാത്രക്കാർക്ക് ശ്വാസം മുട്ടലുണ്ടാക്കും. വന്ദേഭാരതിന്‍റെ വേഗത വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.
2020-21ല്‍ 84.48 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന ട്രെയിനിന്‍റെ ഇപ്പോഴത്തെ വേഗത 76.25 കിലോമീറ്ററായി കുറച്ചെന്നാണ് വിമർശിക്കുന്നവരുടെ പരാതി. 160 കിലോമീറ്റര്‍ വേഗതയുണ്ടാകും വിധമാണ് ട്രെയിന്‍ രൂപകല്‍പന ചെയ്‌തിട്ടുള്ളത്. എന്നാല്‍ രാജ്യത്ത് പലയിടങ്ങളിലും പലകാരണങ്ങള്‍ കൊണ്ടും ഈ വേഗതയിലേക്ക് എത്തിച്ചേരാനാകുന്നില്ലെന്നും കുറ്റപ്പെടുത്തലുകളുണ്ട്.