ഗ്വാളിയോര്‍ :മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിന് പിന്നാലെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗ്വാളിയോറിൽ നിന്ന് മത്സരിക്കുന്ന ഭരത് സിംഗ് കുശ്വാഹയുടെ അനുയായികൾ തമ്മില്‍ നടന്ന തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ഇന്ന് (03-03-24)ഉച്ചയോടെയാണ് സംഭവം.കുശ്വാഹ പാർട്ടി ഓഫീസ് വിട്ട് ഏതാനും മിനിറ്റുകൾക്കകമാണ് വാക്കേറ്റമുണ്ടായത്.
വെടിവെപ്പില്‍ ധർമ്മേന്ദ്ര സിംഗ് ഗുർജര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുർജറിന്റെ കൈക്ക് ആണ് വെടിയേറ്റത്. മഹാരാജ് ബഡാ ഏരിയയിലെ പൊലീസ് ഔട്ട്പോസ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്.