മേഡ്‌ചൽ മൽകാജ്‌ഗിരി (തെലങ്കാന) :തെലങ്കാനയിലെ മൽകാജ്‌ഗിരി ഫിനൈൽ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. ഇന്നലെ അർധരാത്രി രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. മൽകാജ്‌ഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർടിസി കോളനിയിലാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അതേസമയം ഏപ്രിൽ ഒന്നിന് രംഗറെഡി ജില്ലയിലെ അത്താപൂരിൽ കോട്ടൺ ഗോഡൗണിലും തീപിടിത്തമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും ഇല്ല.