ന്യൂഡൽഹി: ബിജെപിയുടെ ഡൽഹി ഓഫീസില്‍ തീപിടിത്തം. പണ്ഡിറ്റ് പന്ത് മാർഗിലുള്ള ഓഫീസിലാണ് ഇന്ന് (16-05-2024) വൈകിട്ട് 4.15 ഓടെ തീപിടിത്തമുണ്ടായത്. വൈദ്യുതി മീറ്റർ ബോക്‌സിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തതിന് കാരണമായതെന്ന് ബിജെപിയുടെ ഡൽഹി മീഡിയ ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു.
ബിജെപിയുടെ ഡൽഹി ഓഫീസില്‍ തീപിടിത്തം - Fire breaks out in BJP Delhi office - FIRE BREAKS OUT IN BJP DELHI OFFICE
പണ്ഡിറ്റ് പന്ത് മാർഗിലുള്ള ബിജെപിയുടെ ഡൽഹി ഓഫീസില്‍ തീപിടിത്തം.
![ബിജെപിയുടെ ഡൽഹി ഓഫീസില്‍ തീപിടിത്തം - Fire breaks out in BJP Delhi office BJP DELHI OFFICE FIRE BJP OFFICE DELHI ബിജെപി ഡൽഹി ഓഫീസ് തീപിടിത്തം ബിജെപി ഓഫീസ്](https://etvbharatimages.akamaized.net/etvbharat/prod-images/16-05-2024/1200-675-21485721-thumbnail-16x9-delhi-bjp-office.jpg)
Fire breaks out in Delhi BJP Office (Source : ANI)
Published : May 16, 2024, 7:15 PM IST
|Updated : May 16, 2024, 8:42 PM IST
വിവരമറിഞ്ഞ് എൻഡിഎംസി ഇലക്‌ട്രിക് ജീവനക്കാരും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. വൈകിട്ട് നാലരയോടെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെ തുടര്‍ന്ന് ഓഫീസ് സമുച്ചയത്തിലെ വൈദ്യുതി നിലച്ചു. ഇത് പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അപടത്തില്‍ മറ്റ് നാശ നഷ്‌ടങ്ങളോ ആളപായമോ ഇല്ല.
Also Read :മുംബൈയിലെ ബിജെപി സംസ്ഥാന ഓഫീസിൽ തീപിടിത്തം - Fire Broke Out At BJP State Office
Last Updated : May 16, 2024, 8:42 PM IST