ന്യൂഡൽഹി :ഷഹ്‌ദര റാണി ഗാർഡനിലെ ചേരി പ്രദേശത്ത് വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞയുടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഡൽഹി ഷഹ്‌ദരയിൽ വൻ തീപിടിത്തം, കുടിലുകളും ഗോഡൗണുകളും കത്തിനശിച്ചു - FIRE BREAKS OUT AT SLUM AREA DELHI
ഇന്ന് (നവംബർ 20) പുലർച്ചെ 12:06നാണ് തീപിടിത്തമുണ്ടായതായി ഫയർഫോഴ്‌സ് ഓഫിസിലേക്ക് ഫോൺ കോൾ വരുന്നത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
Visuals from spot (ANI)
Published : Nov 20, 2024, 7:07 AM IST
ഇന്ന് (നവംബർ 20) പുലർച്ചെ 12:06നാണ് ഫയർഫോഴ്‌സ് ഓഫിസിലേക്ക് ഫോൺ കോൾ വരുന്നത്. ഉടൻ തന്നെ ഏഴ് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തുകയായിരുന്നു. പ്രദേശത്ത് 10-12 കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നുവെന്ന് ഫയർ ഓഫിസർ യശ്വന്ത് സിങ് മീണ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെമന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:യുപിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം