ഐഎൻഎ മാർക്കറ്റിലെ തീപിടിത്തം (ANI) ന്യൂഡൽഹി:തലസ്ഥാനത്തെ ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം. നാല് പേര്‍ക്ക് പരിക്ക്. മാര്‍ക്കറ്റിലെ ഫാസ്‌റ്റ് റെസ്‌റ്റോറന്‍റിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് (ജൂലൈ 29) പുലർച്ചെ 3 മണിക്കാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴ് അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
'പുലർച്ചെ 3:20നാണ് തീപിടിത്തത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് സ്‌റ്റേഷൻ ട്രെയിനിങ് ഓഫിസർ (എസ്‌ടിഒ) മനോജ് മെഹ്‌ലാവത്ത് പറഞ്ഞു. 7 അഗ്നിശമന വാഹനങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം