ഗുവാഹത്തി :അസമില്‍ ഭാരത് ജോഡോന്യായ് യാത്രയ്‌ക്കിടെ നടന്ന അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് സംസ്ഥാന സര്‍ക്കാര്‍. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും കേസുണ്ട്. ഇന്നലെ (ചൊവ്വ) തന്നെ ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു (FIR Filed Against Rahul Gandhi at Assam).
"അക്രമം, പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കോൺഗ്രസ് അംഗങ്ങൾ നടത്തിയ ആക്രമണം എന്നിവ പരാമർശിച്ച് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, കനയ്യ കുമാർ, തുടങ്ങിയവർക്കെതിരെ സെക്ഷൻ 120(B)143/147/188/283/353/332/333/427 IPC R/W Sec. 3 of PDPP Act', എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്." മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു (Assam CM Against Rahul Gandhi).
ഹിമന്ത ബിശ്വ ശർമ തന്നെയാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നുകാട്ടി രാഹുല്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി ജിപി സിങ്ങിന് നിര്‍ദേശം നല്‍കിയത്. പ്രവർത്തകരെ രാഹുൽ പ്രകോപിപ്പിച്ചെന്നും അവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചു (Case Against Rahul Gandhi).
രാഹുലിനെ തലസ്ഥാന നഗരമായ ഗുവാഹത്തിയിലേക്ക് കടക്കുന്നതില്‍നിന്ന് തടഞ്ഞതിനുപിന്നാലെ പൊലീസുമായി വാക്‌പോരുണ്ടായിരുന്നു. ഇതിനിടെ യാത്ര നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ പൊലീസ് സ്ഥാപിച്ച നിരവധി ബാരിക്കേഡുകൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ നാല് പൊലീസുകാർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു (Rahul Gandhi Guwahati).