ഹൈദരാബാദ്:ഫാദേഴ്‌സ് ഡേയിൽ ഹൃദയസ്‌പര്‍ശിയായ വീഡിയോ പങ്കുവച്ച് അച്‌ഛന് ആശംസകളുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണിയുടെ മകൾ സിവ സിങ് ധോണി. അച്‌ഛനോടൊപ്പമുളള മകളുടെ പ്രിയപ്പെട്ട നിമിഷങ്ങളാണ് വീഡിയോയില്‍. ഇതിഹാസ താരം സിവയ്‌ക്കും നായ്ക്കൾക്കുമൊപ്പം പൂന്തോട്ടത്തിൽ കളിക്കുന്നതും വിശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
2015 ഫെബ്രുവരി ആറിനാണ് ധോണിയുടെയും ഭാര്യ സാക്ഷി സിങിന്‍റെയും ഏക മകളായി സിവ ജനിക്കുന്നത്. 2023 ലെ ഐപിഎല്ലിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ധോണി, കാഷ് റിച്ച് ലീഗിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. എന്നാലും പ്ലേ ഓഫിൽ കടക്കാതെ അദ്ദേഹത്തിൻ്റെ ടീം പരാജയപ്പെട്ടു.
സോഷ്യല്‍ മീഡിയ കീഴടക്കിയ മറ്റൊരു ഫാദേഴ്‌സ് ഡേ ആശംസ വിരാട് കോലിയ്ക്ക് മക്കളില്‍ നിന്ന് ലഭിച്ചതാണ്. വാമികയുടെയും അകായ്‌യുടെയും കാല്‍പാതങ്ങള്‍ പതിപ്പിച്ച ചിത്രത്തിന് താഴെ "ഹാപ്പി ഫാദേഴ്‌സ് ഡേ" എന്ന് എഴുതിയ പോസ്‌റ്റാണ് അനുഷ്‌ക തൻ്റെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം അകൗണ്ടിലൂടെ പങ്ക് വച്ചത്. ചിത്രത്തിലെ ഒരു കാല്‍പാദം അകായ്‌യുടെയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു വ്യക്തിക്ക് പല കാര്യങ്ങളിൽ എങ്ങനെ മികച്ചതാകാന്‍ കഴിയുന്നു! ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു എന്നും അനുഷ്‌ക പോസ്‌റ്റിന് താഴെ കുറിച്ചിട്ടുണ്ട്. 2024 ലെ ടി20 ലോകകപ്പ് കളിക്കുന്ന തിരക്കിലാണ് വിരാട് കോലിയിപ്പോൾ.
Also Read:'കോലി കളിക്കേണ്ടത് ഓപ്പണറായല്ല'; രോഹിതിനൊപ്പം എത്തേണ്ടത് മറ്റൊരു താരമെന്ന് മുഹമ്മദ് കൈഫ്