പട്‌ന :ബിഹാറിലെ ലാൽപൂർ ഗ്രാമത്തില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു. ദേവ് കുമാർ പാസ്വാന്‍ എന്നയാളാണ് കരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ കൊന്നത്. സംഭവത്തില്‍ പിതാവിനെ റോസ്ര പൊലീസ് അറസ്റ്റ് ചെയ്‌തു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരയുടെ കുടുംബം അപേക്ഷ നൽകിയാല്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് റോസ്ര ഡിഎസ്‌പി സോണൽ കുമാരി പറഞ്ഞു. പെൺകുട്ടിയുടെ മുത്തച്ഛൻ കലേശ്വര്‍ പാസ്വാൻ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും