സൂര്യപേട്ട് (തെലങ്കാന):സൂര്യപേട്ട് ജില്ലയിലെ കൊദാട് ടൗണിൽ ശ്രീരംഗപുരത്തിന് സമീപം ദേശീയ പാതയിൽ വാഹനാപകടത്തിൽ ആറ് മരണം. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ഒരു കുട്ടിയടക്കം ആറ് പേർ മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടസമയത്ത് എട്ട് പേരാണ് കാറിൽ യാത്ര ചെയ്‌തിരുന്നത്.
സൂര്യപേട്ടില്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ചു ; അപകടത്തിൽ ആറ് മരണം - Fatal road accident in Suryapet - FATAL ROAD ACCIDENT IN SURYAPET
ഹൈദരാബാദിൽ നിന്ന് വിജയവാഡയിലേക്ക് പോയിക്കൊണ്ടിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്
![സൂര്യപേട്ടില്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ചു ; അപകടത്തിൽ ആറ് മരണം - Fatal road accident in Suryapet ACCIDENT IN SUYAPET SIX KILLED IN ROAD ACCIDENT CAR ACCIDENT CAR HITS IN A PARKED LORRY](https://etvbharatimages.akamaized.net/etvbharat/prod-images/25-04-2024/1200-675-21309709-thumbnail-16x9-accident.jpg)
Car Hits In A Parked Lorry ; Six killed Fatal Road Accident In Suryapet District
Published : Apr 25, 2024, 11:23 AM IST
ആറുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ കൊദാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാർ ഹൈദരാബാദിൽ നിന്ന് വിജയവാഡയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.