ചണ്ഡീഗഡ്: കര്‍ഷക സമരത്തിനിടെ ഹരിയാന പൊലീസിന്‍റെ അതിക്രമത്തില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (BKU) നേതാവ് രാകേഷ് ടിക്കായത് അറിയിച്ചു. പഞ്ചാബിലെ സംഗ്‌രൂര്‍ ജില്ലയുടെ അതിര്‍ത്തി മേഖലയായ ഖനൗരിയില്‍ നടക്കുന്ന സമരത്തിനിടെ ഇന്നലെയാണ് (ഫെബ്രുവരി 22) ടിക്കായത് ഇക്കാര്യം അറിയിച്ചത്. 'ബ്ലാക്ക് ഫ്രൈഡേ' ആചരിക്കുന്ന ഇന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകളില്‍ എസ്‌കെഎം ട്രാക്‌ടര്‍ മാര്‍ച്ചും നടത്തുമെന്ന് ടിക്കായത് പറഞ്ഞു (Bharatiya Kisan Union (BKU).
പൊലീസ് നടപടിക്കിടെ യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശുഭ്‌കരണിന്‍റെ മൃതദേഹം ഇതുവരെയും കുടുംബം എറ്റുവാങ്ങിയിട്ടില്ല (Farmers Protest In Haryana). പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും കുടുംബം അനുമതി നല്‍കാത്ത മൃതദേഹം പട്യാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമരത്തിന്‍റെ ഭാഗമായി ഫെബ്രുവരി 26നും ഡല്‍ഹിയിേലക്കുള്ള ഹൈവേയില്‍ ട്രാക്‌ടര്‍ സമരം നടത്തുമെന്നും ടിക്കായത് പറഞ്ഞു (BKU Leader Rakesh Tikait).
ഫെബ്രുവരി 26ന് നടത്തുന്നത് ഏകദിന സമരമായിരിക്കും. ഇതിന് പിന്നാലെ കര്‍ഷകര്‍ മടങ്ങുമെന്നും തുടര്‍ന്ന് ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകര്‍ യോഗങ്ങള്‍ ചേരുമെന്നും ടിക്കായത് അറിയിച്ചു. മീറ്റിങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം മാര്‍ച്ച് 14ന് ഡല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ ഒരു ദിവസത്തെ പരിപാടി സംഘടിപ്പിക്കുമെന്നും ടിക്കായത് കൂട്ടിച്ചേര്‍ത്തു (Black Friday).
2020-21 വര്‍ഷത്തില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിന് ടിക്കായത് നേതൃത്വം നല്‍കിയിരുന്നു. കര്‍ഷകരുടെ കടുത്ത സമരത്തിന് പിന്നാലെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു (Dilli Chalo March). ഹരിയാനയിലെ ശംഭു അതിര്‍ത്തിയിലെ ഡല്‍ഹി ചലോ മാര്‍ച്ച് രണ്ട് ദിവസത്തെ താത്‌കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് രണ്ട് ദിവസത്തേക്കുള്ള ഈ ഇടവേള. രണ്ട് ദിവസത്തേക്ക് ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പഞ്ചാബ് കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പറഞ്ഞു (Khanauri Border Protest).
പ്രതികരിച്ച് കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട:കര്‍ഷകര്‍ സമരം കടുപ്പിക്കുമ്പോള്‍ പ്രതികരണവുമായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട രംഗത്തെത്തി. കര്‍ഷകരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.