കേരളം

kerala

ETV Bharat / bharat

111 ആം വയസിൽ ബിജെപി പ്രവർത്തകന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖ നേതാക്കള്‍ - EX JAN SANGH MLA BHULAI BHAI DIED

മുതിർന്ന ബിജെപി പ്രവർത്തകന്‍ ഭുലായ് ഭായി ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ അസുഖബാധിതനായിരുന്നു.

who is BHULAI BHAI  BHULAI BHAI PASSED AWAY  ഭുലായ് ഭായി അന്തരിച്ചു  bjp old leader passed away
File photo of Bhulai Bhai (right) with Defence Minister Rajnath Singh (ETV Bharat)

By ETV Bharat Kerala Team

Published : Nov 2, 2024, 4:11 PM IST

കുശിനഗർ(ഉത്തർപ്രദേശ്): മുതിർന്ന ബിജെപി പ്രവർത്തകനും ഭാരതീയ ജനസംഘം പാർട്ടിയുടെ മുൻ എംഎൽഎയുമായ ഭുലായ് ഭായി എന്നറിയപ്പെടുന്ന നാരായൺ (111) അന്തരിച്ചു. നൗറംഗിയ മണ്ഡലത്തിലെ മുന്‍ ഭാരതീയ ജൻ സംഘ് എംഎൽഎയാണ് ഭുലായ് ഭായി. 1974 ൽ ഭാരതീയ ജനസംഘം പാർട്ടിയിൽ നിന്ന് മത്സരിച്ച് എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഭാരതീയ ജൻ സംഘിൽ ചേർന്നത്. ബിജെപി രൂപീകരിച്ചതിന് ശേഷം പിന്നീട് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ അസുഖബാധിതനായ അദ്ദേഹം സ്വവസതിയിൽ വച്ചാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ നിര്യാണത്തിൽ അനുശോചിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"രാഷ്ട്രീയത്തിനും സാമൂഹിക സേവനത്തിനും അമൂല്യമായ സംഭാവനകൾ നൽകിയ നാരായൺജിയുടെ വിയോഗം നികത്താനാകാത്ത നഷ്‌ടമാണ്. ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ കഠിനാധ്വാനിയായ പ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം. ഭുലായ് ഭായിയുടെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. ഞാൻ അദ്ദേഹത്തിൻ്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു ". പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

കോവിഡ് മഹാമാരി കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭുലായ് ഭായിയോട് സംസാരിക്കുകയും അനുഗ്രഹം തേടുകയും ചെയ്‌തിരുന്നു. എംഎഡ് പൂർത്തിയാക്കിയതിന് ശേഷം വിദ്യാഭ്യാസ ഓഫിസറായി ജോലിയിൽ പ്രവേശിച്ച ഭുലായ് ഭായി പിന്നീട് 1967-ൽ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. അന്നത്തെ ജനതാ പാർട്ടിയുടെ എംഎൽഎയായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Also Read:ഒമര്‍ അബ്‌ദുള്ള ബിജെപിക്കൊപ്പം മറുകണ്ടം ചാടുമോ? കശ്‌മീര്‍ രാഷ്‌ട്രീയം പുതിയ ട്വിസ്റ്റിലേക്ക്!

ABOUT THE AUTHOR

...view details