കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ സിറ്റിങ് എംപി ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു; സീറ്റ് നിഷേധിച്ചതിനാലെന്ന് സൂചന - Erode MP hospitalised - ERODE MP HOSPITALISED

ഈറോഡിലെ എംഡിഎംകെ 'സിറ്റിങ്' എംപി ആത്മഹത്യക്ക് ശ്രമിച്ചു. എംപി കീടനാശിനി കഴിച്ചതായി കുടുംബാംഗങ്ങൾ. ആരോഗ്യനില ഗുരുതരമെന്ന് ഡോക്‌ടർമാർ.

ERODE MP GANESHAMURTHI  GANESHAMURTHI SUICIDE ATTEMPT  LOK SABHA ELECTION 2024  VAIKO
Erode MP Ganeshamurthi Hospitalized After Alleged Suicide Attempt

By PTI

Published : Mar 25, 2024, 3:48 PM IST

കോയമ്പത്തൂർ (തമിഴ്‌നാട്):ഈറോഡ് നിയോജക മണ്ഡലത്തിലെ സിറ്റിങ് എംഡിഎംകെ എംപി എ ഗണേശമൂർത്തിയെ (76) കീടനാശിനി കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Erode MP Hospitalized After Alleged Suicide Attempt). 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ഗണേശമൂർത്തിയെ മാർച്ച് 24ന് രാവിലെ അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചത്.

കീടനാശിനി കലർത്തിയ വെള്ളം കുടിച്ചതായി ഗണേശമൂർത്തി വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഗണേശമൂർത്തിയുടെ ആരോഗ്യനില കണ്ട ഡോക്‌ടർമാർ ഉച്ചയ്ക്ക് രണ്ടരയോടെ കൂടുതൽ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

എംഡിഎംകെ നേതാവ് വൈകോയും മകൻ ദുരൈ വൈകോയും ആശുപത്രിയിലെത്തി ഗണേശമൂർത്തിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചു. ഗണേശമൂർത്തി ഗുരുതരാവസ്ഥയിലാണെന്നും ഇസിഎംഒ ചികിത്സയിലാണെന്നും വൈക്കോ ആശങ്ക രേഖപ്പെടുത്തി. ഗണേശമൂർത്തിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഡോക്‌ടർമാർ അദ്ദേഹത്തിന്‍റെ അവസ്ഥ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും വൈക്കോ പറഞ്ഞു.

ഗണേശമൂർത്തി 3 തവണ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്‍റെ ചുമതലകൾ നന്നായി ചെയ്‌തു. ഇത്തവണ ദുരൈ വൈകോയെ അയക്കണമെന്ന് പാർട്ടിയിലുള്ളവരെല്ലാം പറഞ്ഞു. എന്നാൽ താൻ അത് അംഗീകരിച്ചില്ല എന്ന് വൈകോ പറഞ്ഞു. തുടർന്ന് വോട്ടെടുപ്പിലൂടെ തീരുമാനിക്കാം എന്ന് പാർട്ടി പറഞ്ഞു. 99 ശതമാനം പേരും ദുരൈ വൈകോയ്ക്കാണ് വോട്ട് ചെയ്‌തതെന്നും വൈകോ ചൂണ്ടിക്കാട്ടി.

രണ്ട് ടിക്കറ്റ് വാങ്ങൂ, ഒരെണ്ണം ഗണേശമൂർത്തിക്കും ഒരെണ്ണം ദുരൈ വൈകോയ്ക്കും നൽകാമെന്ന് അവർ പറഞ്ഞു. ഞാനും അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു. അതിന് സാധ്യതയില്ലെങ്കിലും ഒരു വർഷത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഒരു നല്ല മണ്ഡലത്തിൽ അദ്ദേഹത്തെ എംഎൽഎയാക്കി നിർത്താമെന്ന് കരുതി. അല്ലാത്തപക്ഷം, എം കെ സ്‌റ്റാലിനോട് വലിയൊരു പദവി വാങ്ങിത്തരാൻ പറയാമെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ആ മുറിവ് ഉണങ്ങുമെന്നും കരുതിയെന്നും വൈകോ വ്യക്തമാക്കി.

Also Read: തമിഴ്‌നാട് സീറ്റ് വിഭജനം : കോയമ്പത്തൂരിൽ ഡിഎംകെ, സിപിഎമ്മിന് ഡിണ്ടിഗല്‍ ; സിപിഐയ്‌ക്ക് പഴയ സീറ്റുകൾ

എന്നാൽ ഗണേശമൂർത്തി തന്‍റെ വിഷമം വീട്ടിലുള്ളവരുമായി പങ്കിട്ടെന്നും. അതിനുശേഷം തെങ്ങ് കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കലക്കി കുടിക്കുകയായിരുന്നെന്നും വൈകോ പറഞ്ഞു. രണ്ട് ദിവസം കാത്തിരിക്കണമെന്നാണ് ഡോക്‌ടർമാർ പറയുന്നത് എന്നും വൈകോ കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ABOUT THE AUTHOR

...view details