കേരളം

kerala

ETV Bharat / bharat

ഭക്ഷണം കൊടുക്കുന്നതിനിടെ ആന ഇടഞ്ഞു; പാപ്പാനെയും ബന്ധുവിനെയും ചവിട്ടി കൊന്നു - ELEPHANT ATTACK IN TAMIL NADU

18 വര്‍ഷമായി തിരിച്ചെന്തൂര്‍ ക്ഷേത്രത്തിലുളള ആനയാണ് പാപ്പാനെയും ബന്ധുവിനെയും ചവിട്ടി കൊന്നത്.

TIRUCHENDUR TEMPLE ELEPHANT  തിരുച്ചെന്തൂര്‍ പാപ്പാനെ ആന കൊന്നു  TEMBLE ELEPHANT ATTACK  MALAYALAM LATEST NEWS
Elephant (ETV Bharat)

By ETV Bharat Kerala Team

Published : Nov 18, 2024, 9:56 PM IST

ചെന്നൈ: തിരുച്ചെന്തൂരില്‍ പാപ്പാനെയും ബന്ധുവിനെയും ആന ചവിട്ടി കൊന്നു. അനയുടെ പാപ്പാന്‍ ഉദയകുമാര്‍, ശിശുപാലന്‍ എന്നിവരാണ് മരിച്ചത്. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് (നവംബര്‍ 18) ഉച്ചയ്‌ക്കാണ് അപകടമുണ്ടായത്.

തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് ഇടയുകയായിരുന്നു. 28 വയസുളള ദൈവാനൈ എന്ന ആനയാണ് ഇരുവരെയും ചവിട്ടി കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും മരിച്ചതായി ഡോക്‌ടര്‍ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഹിന്ദു റിലീജിയസ് ആൻഡ് എൻഡോവ്‌മെൻ്റ് വകുപ്പിന്‍റെ വെബ്സൈറ്റിലെ വിവരം അനുസരിച്ച് 2006ലാണ് ആന തിരുച്ചെന്തൂരിര്‍ ക്ഷേത്രത്തിലെത്തുന്നത്. രാജഗോപുരത്തിനടുത്ത് പ്രത്യേകമായി ഉണ്ടാക്കിയ ഷെഡിലായിരുന്നു ആനയെ പരിചരിച്ചിരുന്നത്. മൂന്ന് പേരാണ് ആനയെ പരിചരിച്ചിരുന്നത്. 75,00 രൂപയാണ് ഒരു മാസത്തെ ആനയുടെ പരിചരണത്തിനായി ചെലവാക്കിയിരുന്നത്. ദൈവാനൈക്ക് ഭക്തര്‍ ഭക്ഷണം നല്‍കരുത് എന്ന് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.

Also Read:നടുറോഡില്‍ കാട്ടാന! എംഎല്‍എ 'കുടുങ്ങി'യത് ഒരു മണിക്കൂര്‍ - വീഡിയോ

ABOUT THE AUTHOR

...view details