കേരളം

kerala

ETV Bharat / bharat

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; കര്‍ണാടകയില്‍ 2 പേര്‍ മരിച്ചു - Electrocution Death In Karnataka - ELECTROCUTION DEATH IN KARNATAKA

കര്‍ണാടകയില്‍ രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ചു. അറിയാതെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. ഇന്നലെ (ജൂൺ 26) പുലർച്ചെ നാലരയോടെയാണ് സംഭവം.

വൈദ്യുതാഘാതമേറ്റ് മരണം  ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു  ഓട്ടോ ഡ്രൈവര്‍ മരിച്ചു  Electrocution Death In Mangalore
Raju and Devaraju (ETV Bharat)

By ETV Bharat Kerala Team

Published : Jun 27, 2024, 4:06 PM IST

ബെംഗളൂരു: ദക്ഷിണ കന്നടയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. പുത്തൂർ സ്വദേശി രാജു, സകലേഷ്‌പൂർ സ്വദേശി ദേവരാജു എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ വൃത്തിയാക്കുന്നതിനിടെ അറിയാതെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. വ്യാഴാഴ്‌ച (ജൂൺ 26) പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

വൈദ്യുതി ലൈന്‍ വാഹനത്തിന് മുകളില്‍ വീണ് കിടക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെ വാഹനം വൃത്തിയാക്കിയ രാജു അബദ്ധത്തിൽ വയറില്‍ സ്‌പർശിക്കുകയും തുടര്‍ന്ന് വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട ദേവരാജ്, രാജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

വിവരം അറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സ്ഥിരീകരിക്കാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

Also Read:വളര്‍ത്തുനായ ആക്രമണം: അച്ഛനും മകനും മരിച്ചു, ആക്രമണം നടന്ന് രണ്ടുദിവസത്തിനകം നായയും ചത്തു

ABOUT THE AUTHOR

...view details