കേരളം

kerala

ETV Bharat / bharat

വൃദ്ധ ദമ്പതികളുടെ സമയോചിത ഇടപെടല്‍; തെങ്കാശിയിൽ ഒഴിവായത് വൻ ട്രെയിൻ ദുരന്തം - തെങ്കാശി തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ ലോറി റെയില്‍വേ ട്രാക്കിലേക്ക് വീണു. വൃദ്ധ ദമ്പതികളായ ഷൺമുഖയ്യയുടേയും കുറുന്തമ്മാളിന്‍റെയും ഇടപെടല്‍ മൂലം ഒഴിവായത് വൻ അപകടം.

Train Accident In Tenkasi  Truck Falls On Railway Track  ലോറി റെയില്‍വേ ട്രാക്കിലേക്ക് വീണു  തെങ്കാശി തമിഴ്‌നാട്  Old Couple Avoids Train Accident
തെങ്കാശിയിൽ വൻ ട്രെയിൻ അപകടം ഒഴിവാക്കി വൃദ്ധ ദമ്പതികൾ

By ETV Bharat Kerala Team

Published : Feb 26, 2024, 9:07 AM IST

തെങ്കാശിയിൽ വൻ ട്രെയിൻ അപകടം ഒഴിവാക്കി വൃദ്ധ ദമ്പതികൾ

തെങ്കാശി (തമിഴ്‌നാട്) : തെങ്കാശി ജില്ലയിലെ വയോധിക ദമ്പതികളായ ഷൺമുഖയ്യയും കുറുന്തമ്മാളും വലിയൊരു ട്രെയിൻ അപകടമാണ് ഒഴിവാക്കിയത് (Heroic Old Couple Avoids Major Train Accident In Tenkasi). ഈ വൃദ്ധ ദമ്പതികൾ പാളത്തിലെ തടസത്തെക്കുറിച്ച് ലോക്കോപൈലറ്റിന് മുന്നറിയിപ്പ് നൽകിയാണ് ട്രെയിൻ അപകടം ഒഴിവാക്കി.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ചരക്ക് ലോറി ആണ് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട് - കേരള അതിർത്തിയിലെ ചെങ്കോട്ട കൊട്ടിവാസൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറി അമിതഭാരത്തെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു (Truck falls on railway track ) . ലോറി റോഡരികിലെ ഓടയിലെ റെയിൽവേ ട്രാക്കിലേക്കാണ് മറിഞ്ഞത്.

അപകടം കണ്ട വൃദ്ധദമ്പതികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അതിനിടെയാണ് തിരുനെൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് ഒരു ട്രെയിൻ അതുവഴി വന്നത്. ഇതറിഞ്ഞ വൃദ്ധ ദമ്പതികൾ ഉടൻ ലോറി അപകടം നടന്ന സ്ഥലത്തേക്ക് ഓടി പാളത്തിലേക്ക് ചുവന്ന തുണിയിൽ ടോർച്ച് ലൈറ്റ് പൊതിഞ്ഞ് ട്രെയിൻ നിർത്താൻ സിഗ്നല്‍ കാണിച്ചു. ഇത് കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും വലിയൊരു അപകടം ഒഴിവാകുകയും ചെയ്‌തു. അതിന് ശേഷം അപകടവിവരം തെങ്കാശി റെയിൽവേ പൊലീസിൽ വിവരമറിയിച്ചു.

ട്രക്ക് ആ അപടത്തില്‍ പൂർണമായും തകർന്നിരുന്നു. ട്രക്കിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി ലോറിയുടെ ഡ്രൈവർ മുക്കൂടൽ സ്വദേശി മണികണ്‌ഠൻ (34) സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ലോറിയിലെ ക്ലീനർ താഴേക്ക് ചാടി രക്ഷപ്പെട്ടു. ലോറിയുടെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ മണികണ്‌ഠൻ്റെ മൃതദേഹം അഗ്നിശമനസേനയുടെ സഹായത്തോടെ പുറത്തെടുത്ത് പോസ്‌റ്റുമോർട്ടത്തിനായി തെങ്കാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കൂടാതെ ട്രാക്കിൽ കിടന്ന ലോറി 3 ജെസിബി ഉപയോഗിച്ച് വേഗത്തിൽ നീക്കം ചെയ്‌തു. ഇന്ന് രാവിലെ ഏഴ് മണി മുതൽ ആ റൂട്ടിൽ ട്രെയിനുകൾ പതിവുപോലെ ഓടിത്തുടങ്ങി. വൻ അപകടം ഒഴിവാക്കാനുള്ള വിദഗ്‌ധമായ പരിശ്രമത്തിന് വൃദ്ധദമ്പതികളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ALSO READ : ബിഹാറിലെ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 9 പേർക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details