ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി വിട്ട എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെയാണ് (ജനുവരി 31) എട്ട് എംഎൽഎമാരും പാർട്ടിയിൽ നിന്നും രാജിവെച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ എഎപി നേരിടുന്ന വലിയ തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്.
വന്ദന ഗൗർ (പാലം), രോഹിത് മെഹ്‌റോളിയ (ത്രിലോക്‌പുരി), ഗിരീഷ് സോണി (മാദിപൂർ), മദൻ ലാൽ (കസ്‌തൂർബ നഗർ), രാജേഷ് ഋഷി (ഉത്തം നഗർ), ബിഎസ് ജൂൺ (ബിജ്‌വാസൻ), നരേഷ് യാദവ് (മെഹ്‌റൗളി), പവൻ ശർമ്മ (ആദർശ് നഗർ) എന്നിവരാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എഎപിയിൽ നിന്ന് രാജിവച്ചതിന് ശേഷം, സഭാംഗത്വം ഉപേക്ഷിച്ച് നിയമസഭാ സ്‌പീക്കർക്ക് രാജി കത്തുകൾ അയച്ചതായി അവർ പറഞ്ഞു. മുന്‍ എഎപി എംഎൽഎ വിജേന്ദർ ഗാർഗും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ബൈജയന്ത് പാണ്ഡ, സംസ്ഥാന പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശനം.
എംഎൽഎമാരെയും നേതാക്കളെയും ബൈജയന്ത് പാണ്ഡ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തു. അവർ 'ആപ്‌ദ'യിൽ (ദുരന്തം) നിന്ന് മുക്തരായതിനാൽ ഇത് ഒരു ചരിത്രപരമായ ദിവസമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ഡൽഹിയും അതിൽ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 5നാണ് 70 അംഗ ഡൽഹി നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക. ഫലം ഫെബ്രുവരി 8ന് പ്രഖ്യാപിക്കും.
Also Read:ഏഴ് എംഎൽഎമാർ രാജിവെച്ചു; ഡൽഹിയിൽ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി