ന്യൂഡൽഹി :വ്യാജ ക്രിപ്‌റ്റോ കറൻസി ഓപ്പറേറ്ററുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കാന്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ലഡാക്കില്‍ റെയ്‌ഡ് നടത്തിയതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഇഡി ലഡാക്കില്‍ ഒരു റെയ്‌ഡ് നടത്തുന്നത്.
വ്യാജ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; ലഡാക്കില്‍ റെയ്‌ഡ് നടത്തി ഇഡി - ED first ever raid in Ladakh - ED FIRST EVER RAID IN LADAKH
ആദ്യാമായാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ലഡാക്കില്‍ റെയ്‌ഡ് നടത്തുന്നത്
Representative Image (ETV Bharat)
Published : Aug 2, 2024, 10:53 AM IST
ലഡാക്കിലെ ലേ, ജമ്മു, ഹരിയാനയിലെ സോനിപത്ത് എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങളിലാണ് ഏജൻസി റെയ്‌ഡ് നടത്തിയത്. ആയിരക്കണക്കിന് നിക്ഷേപകർ വ്യാജ കറൻസിയിൽ പണം നിക്ഷേപിച്ചെങ്കിലും ആദായമോ കറൻസിയോ തിരികെ ലഭിച്ചില്ലെന്നാണ് പരാതി. ലേയിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിലും രജിസ്റ്റർ ചെയ്‌ത നിരവധി എഫ്ഐആറുകളിൽ നിന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തത്.