കൊല്‍ക്കത്ത:ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം. പുലര്‍ച്ചെ 6.10ഓടെയാണ് ഭൂചലനമുണ്ടായത്. റിക്‌ചര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന്‍റെ പ്രഭാവം കൊല്‍ക്കത്തയിലും പശ്ചിമബംഗാളിന്‍റെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭൂകമ്പം അനുഭവപ്പെട്ട കാര്യം ദേശീയ ഭൂകമ്പ കേന്ദ്രം തങ്ങളുടെ എക്‌സ്‌പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഒഡിഷയിലെ പുരിയിലും ഭൂചലനം അനുഭവപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പിടിഐയോട് പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിന്‍റെ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. നാശനഷ്‌ടങ്ങളോ മരണമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.