കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ഭൂചലനം; റിക്‌ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി - Earthquake hits Sonbhadra - EARTHQUAKE HITS SONBHADRA

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മണിപ്പൂരിലെ ചന്ദോലിയിലും ഭൂചലനമുണ്ടായി.

EARTHQUAKE  ഉത്തര്‍പ്രദേശില്‍ ഭൂചലനം  സോന്‍ഭദ്രയിലുണ്ടായ ഭൂചലനം  EARTHQUAKE SONBHADRA
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jun 2, 2024, 7:55 PM IST

സോന്‍ഭദ്ര(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഞായറാഴ്‌ച വൈകിട്ട് 3.49നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം ഇന്ന് പുലര്‍ച്ചെ 2.28ഓടെയാണ് മണിപ്പൂരില്‍ ഭൂചലനമുണ്ടായത്. ചന്ദേലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Also Read: ലഡാക്കിൽ ഭൂചലനം ; റിക്‌ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

ABOUT THE AUTHOR

...view details