കേരളം

kerala

ETV Bharat / bharat

ഒഡീഷ്യസ് ലൂണാർ ലാൻഡിങ്ങിൻ്റെ ചിത്രം പകര്‍ത്തുന്ന ഈഗിൾകാം വികസിപ്പിച്ച് ഭോപ്പാലിൽ നിന്നുള്ള ശാസ്ത്രജ്ഞന്‍

ബഹിരാകാശ പേടകം ചന്ദ്രനിൽ ഇറങ്ങുന്നതിൻ്റെ ചിത്രങ്ങളും ക്ഷീരപഥത്തിൻ്റെ ചിത്രങ്ങളും എടുക്കുന്ന ഈഗിൾകാം എന്ന മിനി കാമറ താനും സംഘവും വികസിപ്പിച്ചെടുത്തതായി മധ്യപ്രദേശ് സ്വദേശിയായ മധുര്‍ തിവാരി, നാസയുടെ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങിലെ പ്രൊഫസർ തിവാരി പറഞ്ഞു.

EagleCam Of Odysseus Lunar Landing  Odysseus Lunar Landing  EagleCam Taking Photos  Scientist From Bhopal  ഒഡീഷ്യസ് ലൂണാർ ലാൻഡിംഗ്‌
EagleCam Of Odysseus Lunar Landing

By ETV Bharat Kerala Team

Published : Feb 24, 2024, 9:20 AM IST

ഭോപ്പാൽ : ചന്ദ്രോപരിതലത്തിൽ സ്‌പർശിച്ച ഒഡീഷ്യസ് ബഹിരാകാശ പേടകത്തിനായി മിനി കാമറ വികസിപ്പിച്ചെടുത്ത്‌ ഭോപ്പാലിൽ നിന്നുള്ള യുവ ശാസ്‌ത്രജ്ഞൻ. ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങിൽ ജോലി ചെയ്യുന്ന ഭോപ്പാൽ ആർടിഒ സഞ്ജയ് തിവാരിയുടെ മകൻ മധുര്‍ തിവാരിയാണ്‌ ഈഗിൾകാം എന്ന മിനി കാമറ വികസിപ്പിച്ചെടുത്തത്‌. ഈഗിൾകാം ചന്ദ്രന്‍റെ ലാൻഡിങ്ങിന്‍റെയും ചന്ദ്രനിൽ നിന്നുള്ള ക്ഷീരപഥത്തിന്‍റെയും ചിത്രങ്ങള്‍ പകര്‍ത്തും.

നോവ-സി ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന ഈഗിൾകാം തന്‍റെ ടീം രൂപകൽപ്പന ചെയ്‌തതാണെന്നും ഇപ്പോൾ ഒരു സ്വപ്‌ന സാക്ഷാത്കാരം പോലെയാണെന്നും നാസയുടെ ഇത്തരമൊരു സുപ്രധാന പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മധുര്‍ തിവാരി പറഞ്ഞു. ഈഗിൾകാം വികസിപ്പിച്ചപ്പോൾ താൻ എംബ്രി റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി വിദ്യാർഥിയായിരുന്നുവെന്ന് തിവാരി കൂട്ടിചേര്‍ത്തു.

'ചന്ദ്രനിൽ സുരക്ഷിതമായ ലാൻഡിങ് പകർത്താൻ കാമറ രൂപകൽപന ചെയ്യാനുള്ള ചുമതല എന്‍റെ ടീമിനെ ഏൽപ്പിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ ഏറ്റെടുത്ത ആദ്യത്തെ ദൗത്യമായിരുന്നു ഇത്.' ഈ പദ്ധതി പ്രകാരം പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് ശേഷം, വൈ-ഫൈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ലാൻഡിങ് വേർപെടുത്താനും ചിത്രീകരിക്കാനും ഈഗിൾകാമിന്‌ നിർദേശം നൽകിയതായി തിവാരി പറഞ്ഞു.

ഫെബ്രുവരി 15 ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിന്‍റെ കോംപ്ലക്‌സ് 39 എയിൽ നിന്ന് 'സ്‌പേസ് എക്‌സ് ഫാൽക്കൺ 9' റോക്കറ്റ് ഉപയോഗിച്ച് നാസ ചാന്ദ്രദൗത്യം വിക്ഷേപിച്ചു. എട്ട് ദിവസത്തിനുള്ളിൽ അത് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ലാൻഡിങ്ങിനൊപ്പം, ഈഗിൾകാം പ്രവർത്തിക്കാൻ തുടങ്ങി.

ABOUT THE AUTHOR

...view details