മുസാഫർപൂർ :ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ മദ്യപിച്ചെത്തിയ യുവാവ് ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്‌തതായി പരാതി. ഔറായ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ശനിയാഴ്‌ചയാണ് സംഭവം. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
മുറിയിൽ കിടന്നുറങ്ങുമ്പോൾ ബന്ധുവായ യുവാവ് വീട്ടിലേക്ക് കയറി വന്ന് കൈ കാലുകള്‍ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രണ്ട് കുട്ടികളുടെ അമ്മയായ അതിജീവിത മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാന്‍ എത്തിയതായിരുന്നു. അതിജീവിതയുടെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും ജലന്ധറിലെ സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. ഓഗസ്റ്റ് 24-ന് രാത്രിയിൽ ഇവര്‍ ഉറങ്ങിക്കിടക്കുമ്പോൾ മദ്യപിച്ചെത്തിയ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ഗ്രാമത്തിൽ പഞ്ചായത്ത് കൂടിയിരുന്നു. എന്നാൽ, പഞ്ചായത്തിന്‍റെ വിധി ഏകപക്ഷീയമായതിനാല്‍ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഔറായ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ പരിശോധന റിപ്പോർട്ട് ലഭിച്ചാലേ കാര്യങ്ങൾ വ്യക്തമാകൂ എന്നും ഇപ്പോൾ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഔറായ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രൂപക് കുമാർ പറഞ്ഞു.
Also Read :ഇന്‍സ്റ്റഗ്രാം സുഹൃത്തായ 13കാരിയെ നിരവധി തവണ പീഡിപ്പിച്ചു; 21കാരന്‍ അറസ്റ്റില്‍