കേരളം

kerala

ETV Bharat / bharat

മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍ - കൊക്കെയ്‌നുമായി യുവാവ് പിടിയില്‍

വിമാനത്താവളം വഴി മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിലായി. 27 കോടി രൂപയുടെ കൊക്കെയ്‌ന്‍ കണ്ടെടുത്ത് ഡിആര്‍ഐ. പാസ്‌പോര്‍ട്ട് കസ്റ്റഡിയിലെടുത്ത് അന്വേഷണം.

DRI Arrested Youth With Narcotics  Anna International Airport Chennai  Narcotics Seized In Chennai  കൊക്കെയ്‌നുമായി യുവാവ് പിടിയില്‍  മയക്ക് മരുന്ന് പിടികൂടി
Youth Arrested With Narcotics In Anna International Airport

By ETV Bharat Kerala Team

Published : Feb 22, 2024, 1:42 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ മീനമ്പാക്കം അണ്ണാ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാരക മയക്കു മരുന്നുമായി യാത്രക്കാരന്‍ പിടിയില്‍. ഇന്തോനേഷ്യയില്‍ നിന്നെത്തിയ അഹമ്മദ് ഇദ്‌രീസാണ് (28) പിടിയിലായത്. 27 കോടി രൂപയുടെ മയക്കു മരുന്നാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത് (Meenambakkam Anna International Airport).

ഇന്നലെ (ഫെബ്രുവരി 21) സിംഗപൂരില്‍ നിന്നും സ്‌കൂട്ട് വിമാനത്തില്‍ ചെന്നൈയിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഡിആര്‍ഐ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുവാവിനെ കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. ഇതോടെയാണ് മൂന്ന് കിലോ മയക്കു മരുന്ന് കണ്ടെത്തിയത്.

ടിന്നില്‍ അടച്ച നിലയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍ മയക്കു മരുന്ന് കണ്ടെത്തിയതോടെ ആദ്യം ഗ്ലൂക്കോസ് പൊടിയാണെന്ന് യുവാവ് പറഞ്ഞു. സംശയം തോന്നിയ പൊലീസ് പദാര്‍ഥം ലാബിലേക്ക് പരിശോധനക്ക് അയച്ചു. ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊക്കെയ്‌ന്‍ ആണെന്ന് തിരിച്ചറിഞ്ഞത് (Central Revenue Intelligence Department (DRI).

സംഭവത്തില്‍ ഡിആര്‍ഐ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. ഇദ്‌രിസിന്‍റെ പാസ്‌പോര്‍ട്ടും സംഘം കസ്റ്റഡിയിലെടുത്തു. പാസ്‌പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്തിയ സംഘം നേരത്തെ ഇയാള്‍ തായ്‌ലന്‍ഡ്, എത്യോപ്യ, ദുബായ്‌ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്‌തതായും കണ്ടെത്തി (Scoot Flight).

വിസിറ്റിങ് വിസയിലാണ് ഇദ്‌രീസ് വിവിധയിടങ്ങളിലേക്ക് യാത്രകള്‍ നടത്തിയത്. അന്താരാഷ്‌ട്ര മയക്കു മരുന്ന് മാഫിയയുമായി ഇയാള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. ഇദ്‌രീസ് കടത്താന്‍ ശ്രമിച്ച മയക്കു മരുന്നിന്‍റെ ഉറവിടം സംബന്ധിച്ച് സംഘം പരിശോധന നടത്തുന്നുണ്ട് (DRI Arrested Youth With Narcotics). മാത്രമല്ല സ്വീകര്‍ത്താക്കളെ കുറിച്ചും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ABOUT THE AUTHOR

...view details