ബെലഗാവി (കർണാടക) :പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്ത യുവാവിനെയും യുവാവിന്റെ സഹോദരനെയും പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. സവദത്തി താലൂക്കിലെ ദുണ്ടനകൊപ്പ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കരിമണി ഗ്രാമത്തിലെ യല്ലപ്പ സോമപ്പ ആലഗോടി (22), മായപ്പ സോമപ്പ ആലഗോടി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സവദത്തി താലൂക്കിലെ ദുണ്ടനകൊപ്പ വില്ലേജിലെ ഫക്കീരപ്പ ഭാംവിഹാൽ (50) ആണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പ്രതിയായ ഫക്കീരപ്പയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രണയിച്ച് വിവാഹം കഴിക്കാൻ മായപ്പ ആലഗോടി നിരന്തരം ശല്യം ചെയ്തിരുന്നു. ഇതറിഞ്ഞ യുവതിയുടെ പിതാവ് യുവാവിനെ കണ്ട് ഉപദേശിച്ചു. എന്നാല്‍ യുവാവ് ശല്യം ചെയ്യുന്നത് തുടർന്നു. ഇതിൽ പ്രകോപിതനായ ഫക്കീരപ്പ ചൊവ്വാഴ്ച യുവാവിൻ്റെ വീട്ടിലെത്തി മായപ്പയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മായപ്പ രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.